Wednesday, November 21st, 2018

അറിയണം കുഞ്ഞുങ്ങളുടെ വിശപ്പില്ലായ്മക്ക് കാരണം

വിരശല്യമുണ്ടെങ്കില്‍ വിശപ്പില്ലായ്മ വരും

Published On:Sep 7, 2018 | 2:50 pm

ഭക്ഷണത്തോട് കുഞ്ഞുങ്ങ്ള്‍ മുഖം തിരിക്കുന്നത് പതിവാണ്. വിശപ്പില്ലായ്മ തന്നെയാണ് ഇതിന് കാരണവും. എത്ര ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കിയാലും കുഞ്ഞുങ്ങല്‍ കഴിക്കാതിരിക്കുന്നു. കുഞ്ഞുങ്ങളിലെ വിശപ്പില്ലായ്മയ്ക്ക് കാരണങ്ങള്‍ പലതാണ്. അവ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കുഞ്ഞുങ്ങളിലെ വിശപ്പില്ലായ്മ പരിഹരിക്കാം.
ഭക്ഷണം ദഹിക്കാത്ത അവസ്ഥ. ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ഏറെ സമയമെടുക്കും. അങ്ങനെ കുഞ്ഞിന്റെ വയറു നിറഞ്ഞിരിക്കുകയാണെങ്കില്‍ കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കും.
വിരശല്യമുണ്ടെങ്കില്‍ വിശപ്പില്ലായ്മ വരും. വിരശല്യം കൊണ്ട് ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയുണ്ടാകും. വൈദ്യസഹായം തേടണം.
കുഞ്ഞിന് പനി, ജലദോഷം, ചുമ വയറിനെന്തെങ്കിലും അസ്വസ്ഥത ഒക്കെയുണ്ടെങ്കില്‍ കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കും.
ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് ബാധ, ചെവിയിലുണ്ടാകുന്ന അണുബാധ, ബ്രോങ്കൈറ്റിസ്, ഫ്‌ല്‌ളൂ എന്നിവ കൊണ്ട് വിശപ്പില്ലായ്മ വരും. ഈ സമയത്ത് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ചൂട് കാലത്ത് കുഞ്ഞിനു ഭക്ഷണം കഴിക്കാന്‍ വിമുഖത കാണും. ചൂട് കൂടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കൊണ്ടാണ് കുഞ്ഞ് ഭക്ഷണം കഴിക്കാത്തത്. സാധാരണ കൊടുക്കുന്ന ഭക്ഷണം കുഞ്ഞിന് ദഹിക്കാന്‍ ബുദ്ധിമുട്ട് വരും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കൊടുക്കണം. ചൂട് കാലത്ത് ഭക്ഷണം കുറച്ച് മതി.

LIVE NEWS - ONLINE

  • 1
    59 mins ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    10 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി