Wednesday, November 14th, 2018

ജില്ലയിലെ സാമ്പത്തിക വളര്‍ച്ചക്ക് അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകണം

അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് അറിയിപ്പ്. സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററുടെതാണ് അറിയിപ്പ്. അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂരിന്റെ മുഖഛായ മാറുമെന്നും വടക്കെ മലബാറിന്റെ പൊതുവായ വികസനത്തിന് നേട്ടമാകുമെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാറി മാറി വരുന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും അഴീക്കല്‍ പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ഇറക്കുമ്പോഴൊക്കെ ഇന്നാട്ടുകാര്‍ ആശ്വസിച്ചിരുന്നു. വ്യവസായികള്‍ സന്തോഷിച്ചിരുന്നു. പക്ഷെ അയല്‍ സംസ്ഥാനങ്ങളിലെ തുറമുഖ വികസനവും വളര്‍ച്ചയുമൊക്കെ കാണുമ്പോള്‍ അഴീക്കോടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടാനേ ഇന്നാട്ടുകാര്‍ക്കിതേവരെ … Continue reading "ജില്ലയിലെ സാമ്പത്തിക വളര്‍ച്ചക്ക് അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമാകണം"

Published On:Apr 24, 2018 | 3:32 pm

അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് അറിയിപ്പ്. സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററുടെതാണ് അറിയിപ്പ്. അഴീക്കല്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂരിന്റെ മുഖഛായ മാറുമെന്നും വടക്കെ മലബാറിന്റെ പൊതുവായ വികസനത്തിന് നേട്ടമാകുമെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാറി മാറി വരുന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും അഴീക്കല്‍ പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ഇറക്കുമ്പോഴൊക്കെ ഇന്നാട്ടുകാര്‍ ആശ്വസിച്ചിരുന്നു. വ്യവസായികള്‍ സന്തോഷിച്ചിരുന്നു. പക്ഷെ അയല്‍ സംസ്ഥാനങ്ങളിലെ തുറമുഖ വികസനവും വളര്‍ച്ചയുമൊക്കെ കാണുമ്പോള്‍ അഴീക്കോടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടാനേ ഇന്നാട്ടുകാര്‍ക്കിതേവരെ കഴിഞ്ഞിട്ടുള്ളൂ. തെക്കന്‍ കേരളത്തിലുള്ളവര്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ പ്രതീക്ഷയോടെ കണ്ടിരുന്നതാണ്. നിര്‍മ്മാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് പൂര്‍ത്തീകരണത്തിനുള്ള കാലാവധി നീട്ടി കിട്ടണമെന്നാവശ്യപ്പെട്ടതോടെ ഇതിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. അപ്പോള്‍ പിന്നെ അഴീക്കലിന്റെ കാര്യത്തില്‍ കാലതാമസം ഉണ്ടാകുമെന്ന് സംശയിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. ഭരണകര്‍ത്താക്കളുടെ ഇച്ഛാശക്തിയും നിര്‍മ്മാണത്തിലെ കാര്യക്ഷമതയും കുറ്റമറ്റ മേല്‍നോട്ടവുമൊക്കെ നിശ്ചിത തീയതിക്കകം ഒരു പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതിനാവശ്യമാണ്. അഴീക്കല്‍ തുറമുഖം യാഥാര്‍ത്ഥ്യമായാലുള്ള നേട്ടങ്ങള്‍ ഇന്നാട്ടിലെ സാധാരണക്കാര്‍ക്കുപോലുമറിയാം. വര്‍ഷങ്ങളായി കണ്ണൂര്‍, തലശ്ശേരി ദേശീയ പാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാം. കൂറ്റന്‍ ചരക്കുലോറികളിലും ട്രക്കുകളിലും കൊണ്ടുവരുന്ന സാധനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ കപ്പലുകളില്‍ ഇറക്കാന്‍ സാധിക്കുക വഴി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അതൊരനുഗ്രഹവുമാകും. ചെറുകിട വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളും ഏറെയാണ്. കൂടുതല്‍ തൊഴിലവസരങ്ങളും തുറന്നുകിട്ടും. കണ്ണൂര്‍ ജില്ലയുടെ പൊതുവായ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട് എത്രയും വേഗം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ജനം ആഗ്രഹിക്കുന്നത്. ഇന്നാട്ടിലെ വ്യവസായികളും വാണിജ്യരംഗത്തുള്ളവരും ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് വിമാനത്താവളവും തുറമുഖവും തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള കൈത്തറിയും വയനാട്, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള നാണ്യവിളകളും മലഞ്ചരക്കുകളും അഴീക്കലില്‍ നിന്ന് നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. എല്ലാതരത്തിലുമുള്ള കണ്ടെയ്‌നര്‍ കപ്പലുകളും കൈകാര്യം ചെയ്യാനുള്ള സൗകര്യം തുറമുഖത്ത് സജ്ജമാകുന്നതോടെ വടക്കന്‍ കോരളത്തിലെ എല്ലാ ജില്ലകളിലേക്കും ചുരുങ്ങിയ ചിലവില്‍ ചരക്കുകള്‍ എത്തിക്കാന്‍ കഴിയും. ഇന്ന് കൊച്ചിക്ക് കൈവന്നിരിക്കുന്ന വ്യാപാര വ്യവസായ സൗകര്യങ്ങളും നേട്ടങ്ങളും ഇനി കണ്ണൂരിനും അനുഭവിക്കാന്‍ കഴിയും എന്ന സ്വപ്‌നമാണിന്നാട്ടുകാര്‍ക്ക്. നിലവില്‍ രണ്ടരമീറ്ററില്‍ താഴെയാണ് തുറമുഖത്തിന്റെ ആഴം. ഡ്രഡ്ജിങ്ങ് പൂര്‍ത്തിയാവുന്നതോടെ ആഴം ആറ് മീറ്ററായി വര്‍ധിക്കും. ഇതോടെ ഇടത്തരം കപ്പലുകള്‍ക്കും തുറമുഖത്ത് പ്രവേശിക്കാനാകും. തുറമുഖത്തേക്കുള്ള റോഡ് ഗതാഗതവും മെച്ചപ്പെടുത്തേണ്ടതുണ്ട്്. കണ്ണൂര്‍ക്കാരായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനും രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപാധ്യക്ഷനുമായി രൂപീകരിച്ച അഴീക്കല്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം തുറമുഖം എത്രയും വേഗം പൂര്‍ത്തിയാക്കുന്ന കാര്യത്തിലുണ്ടാവണം.

LIVE NEWS - ONLINE

 • 1
  9 mins ago

  കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

 • 2
  21 mins ago

  ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

 • 3
  29 mins ago

  വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

 • 4
  31 mins ago

  ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

 • 5
  43 mins ago

  കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

 • 6
  53 mins ago

  ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

 • 7
  2 hours ago

  ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയി

 • 8
  2 hours ago

  പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

 • 9
  17 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും