Monday, August 26th, 2019

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

പ്രതിരോധശേഷി വര്‍ധിക്കാന്‍ ആയുര്‍വ്വേദത്തില്‍ പല വഴികളുമുണ്ട്

Published On:Feb 4, 2019 | 9:28 am

ഉയര്‍ന്ന പ്രതിരോധശേഷി നല്ല ആരോഗ്യത്തിന് ആവശ്യമാണ്. ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. ഇത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ ആയുര്‍വ്വേദത്തില്‍ പല വഴികളുമുണ്ട്.
ആഹാര കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എല്ലാ കാലാവസ്ഥയിലും നമ്മുടെ ഭക്ഷണരീതി ഒന്നുപോലെ ആയിരിക്കും. പക്ഷെ കഴിക്കുന്ന ഭക്ഷണം അതത് കാലത്തിന് യോജിച്ചതാണോ എന്ന് ശ്രദ്ധിക്കണം. വേനല്‍ കാലത്ത് ശരീരം തണുപ്പിക്കുന്ന ഭക്ഷണ ക്രമീകരണവും പാനീയങ്ങളും കഴിക്കുമ്പോള്‍ തണുപ്പ് കാലത്ത് ഇവ പ്രോട്ടീനിന് വഴിമാറണം. ജങ്ക് ഫുഡ് പാടെ ഉപേക്ഷിക്കാം. പകരം വേവിച്ച പച്ചക്കറികള്‍ ധാരാളം കഴിക്കണം. കലോറി കുറഞ്ഞ ആഹാരം കഴിക്കാനും അതുവഴി ദഹനം സുഗമമാക്കാനും കഴിയണം. ഇടനേരത്തെ പലഹാരങ്ങള്‍ക്ക് പകരം പഴങ്ങളും സൂപ്പും കഴിക്കണം. ആഹാരം അഞ്ചുനേരമാക്കാം. മൂന്ന് നേരം കാര്യമായ ഭക്ഷണവും രണ്ടുനേരം വളരെ ചെറിയ ഭക്ഷണരീതിയും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിങ്ങനെയെല്ലാം ആവശ്യത്തിന് ശരീരത്തില്‍ എത്തണം.
ആഹാരത്തില്‍ കരുതല്‍ വെയ്ക്കുന്നത് പോലെ വ്യായാമത്തിനും ജീവിതത്തില്‍ പ്രാധാന്യം നല്‍കണം. കുറച്ചു സമയം അതിനായി മാറ്റി വെയ്ക്കാം. പിരിമുറുക്കം/സമ്മര്‍ദ്ദം. അനാവശ്യമായ ഉറക്കം, അമിത ആഹാരം, പുകവലി, മദ്യപാനം എന്നിങ്ങനെ പല കാര്യങ്ങളും ശരീരത്തിന് ദോഷം ചെയ്യുന്നു. യോഗയും മെഡിറ്റേഷനും ചിട്ടയായി ചെയുന്ന ഒരു വ്യക്തിക്ക് സമ്മര്‍ദ്ദം ഒഴിവാക്കാനാകും. ഈ ദുശ്ശീലങ്ങളും അകറ്റിനിര്‍ത്താന്‍ കഴിയും. തലച്ചോറിലെ രാസപ്രവര്‍ത്തനത്തെ ഉദ്വീപിപ്പിക്കാന്‍ ശാരീരിക അധ്വാനം സഹായിക്കും.
ഉറക്കത്തിനും പ്രാധാന്യം നല്‍കണം. വിശ്രമമില്ലാത്ത ജോലി രോഗപ്രതിരോധ ശേഷി നശിപ്പിക്കും. എത്ര നല്ല ആഹാരം കഴിച്ചാലും അവ ദഹിക്കാന്‍ ശരീരത്തെ അനുവദിക്കാത്തത് വിപരീത ഫലമുണ്ടാക്കും. നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനുമാണ് ആയുര്‍വ്വേദം നിര്‍ദേശിക്കുന്നത്. സൂര്യനുദിക്കും മുന്‍പ് ഉണര്‍ന്നാല്‍ മാത്രമേ ആരോഗ്യത്തോടെ ദിവസം തുടങ്ങാന്‍ കഴിയൂ എന്നതാണ് ആയുര്‍വേദത്തിന്റെ നിര്‍ദേശം. ജീവിതത്തില്‍ നിന്നും സമ്മര്‍ദ്ദം ഒഴിവാക്കണം. മാനസിക സമ്മര്‍ദ്ദം കൂടുന്നത് പുകവലി മദ്യപാനം എന്നീ ശീലങ്ങള്‍ക്ക് കാരണമായേക്കാം. ഇത് ആരോഗ്യത്തെ നശിപ്പിക്കും. മെഡിറ്റേഷന്‍ തെറാപ്പി ആണ് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രതിവിധി. മാനസിക ഉല്ലാസത്തിനും സമാധാനത്തിനും മെഡിറ്റേഷന്‍ ഉത്തമമാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടാനും, മാനസിക നിയന്ത്രണങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.

LIVE NEWS - ONLINE

 • 1
  53 mins ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  1 hour ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  1 hour ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  1 hour ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  2 hours ago

  കറുപ്പിനഴക്…

 • 6
  3 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  3 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  3 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  3 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം