Wednesday, August 21st, 2019

ഗ്യാസ് പ്രശ്‌നത്തിന് എളുപ്പത്തില്‍ പരിഹാരം

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട്. ഇത്തരം ഒറ്റമൂലികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആരോഗ്യത്തിന് സഹായിക്കുന്നു

Published On:Aug 7, 2019 | 9:34 am

ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്യാസ്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയുടെ ഫലമായി നെഞ്ചെരിച്ചിലും ഗ്യാസും എന്ന് വേണ്ട പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട്. ഇത്തരം ഒറ്റമൂലികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആരോഗ്യത്തിന് സഹായിക്കുന്നു. ഇവ ഗ്യാസ് പ്രശ്‌നം പരിഹരിക്കാന്‍ ഏറെ സഹായിക്കുന്നു.
ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക. ഇതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല നെഞ്ചെരിച്ചിലിന് ഉത്തമ പരിഹാരമാണ്. ഭക്ഷണം കഴിച്ച് അല്‍പ്പനേരം നടക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും. മാത്രമല്ല ആരോഗ്യത്തിനും അമിത വിശപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. കരിങ്ങാലിവെള്ളം സാധാരണ നമ്മുടെയെല്ലാം നിത്യോപയോ വസ്തുക്കളില്‍ ഒന്നാണ്. ഇത് ചതച്ചിട്ട് ചൂടാക്കിയ വെള്ളം ആഹാരത്തിനുശേഷം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. ഗ്യാസിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കും. പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും. നിമിഷ നേരം കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു