Wednesday, July 24th, 2019

തടി കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ ഒറ്റമൂലികള്‍

ദിവസവും കറിവേപ്പില കഷായം കുടിയ്ക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ ഏറെ നല്ലതാണ്

Published On:Jun 14, 2019 | 9:29 am

തടി ഇന്നത്തെ കാലത്ത് സൗന്ദര്യ പ്രശസ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. പല രോഗങ്ങളും ഇത്തരക്കാര്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും അമിത ഭക്ഷണമാണ് തടി കൂടുവാനുളള പ്രധാന കാരണമാകുന്നത്. മാത്രമല്ല വ്യായാമക്കുറവും, ഇരുന്നുള്ള ജേലിയും കാരണമാവുന്നുണ്ട്. ആയുര്‍വേദത്തില്‍ തടി കുറയ്ക്കാന്‍ പല ഒറ്റമൂലി പ്രയോഗവും പറയുന്നുണ്ട്. എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ സാധിക്കുന്ന ചില രീതികള്‍. ആയുര്‍വേദമാകുമ്പോള്‍ ആരോഗ്യത്തിന് ഏറ്റവും നല്ലതുമാണ്.
ദിവസവും കറിവേപ്പില കഷായം കുടിയ്ക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ പരിഹരിക്കാനും സഹായിക്കുന്നു. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ചായയില്‍ ഇട്ടു കുടിയ്ക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ആറു തിപ്പലി വീതം രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കാം. ഇതു അരച്ചു വെറുംവയറ്റില്‍ കഴിയ്ക്കാം.
ചില പ്രത്യേക സ്പൈസുകളിലും നാരുകളുണ്ട്. ഉലുവ, പെരുംജീരകം, ജീരകം എന്നിവ നാരുകള്‍ അടങ്ങിയ സുഗന്ധ ദ്രവ്യങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം. ഉലുവ പൊടിച്ചത് ഭക്ഷണ ശേഷം കഴിയ്ക്കാം, ഉലുവയിട്ട വെള്ളം കുടിയ്ക്കാം. ദിവസവും മൂന്നു നേരം ഭക്ഷണ ശേഷം പെരുഞ്ചീരകം ചവച്ചരച്ചു കഴിയ്ക്കുന്നതു നല്ലതാണ്. കരിങ്ങാലിയും ഏറെ നല്ലതാണ്. കരിങ്ങാലിയുടെ കാതല്‍ നെല്ലിക്കയും ചേര്‍ത്ത് കഷായം വച്ചു കഴിയ്ക്കുന്നത് അമിത വണ്ണം ഒഴിവാക്കാന്‍ സഹായിക്കും. നെല്ലിക്കയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    19 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    23 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    38 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    1 hour ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    3 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല