Saturday, January 19th, 2019

ആയൂരില്‍ മോഷണം വര്‍ധിച്ചു; ജനം ഭീതിയില്‍

കൊല്ലം : ആയൂര്‍ ടൗണില്‍ മോഷണ സംഭവങ്ങള്‍ പെരുകിയതോടെ ജനം ഭീതിയില്‍. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിച്ചത് വ്യാപാരികളെയും ആശങ്കയിലാക്കി. കഴിഞ്ഞ ദിവസവും ടൗണിലെ രണ്ടു കടകളില്‍ മോഷണവും മൂന്നു കടകളില്‍ മോഷണശ്രമവും നടന്നു. ചടയമംഗലം റോഡിലെ ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബൈക്കിന്റെ ആര്‍സി ബുക്ക്, 4200 രൂപ, ഓയൂര്‍ റോഡിലെ ചെരിപ്പുകടയുടെ ഗോഡൗണില്‍ നിന്ന് വിലകൂടിയ ചെരിപ്പുകള്‍ എന്നിവ മോഷ്ടാവ് അപഹരിച്ചു. ചടയമംഗലം റോഡിലെ ഇലക്‌ട്രോണിക്‌സ് കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉടുത്തിരുന്ന … Continue reading "ആയൂരില്‍ മോഷണം വര്‍ധിച്ചു; ജനം ഭീതിയില്‍"

Published On:Sep 12, 2013 | 2:07 pm

കൊല്ലം : ആയൂര്‍ ടൗണില്‍ മോഷണ സംഭവങ്ങള്‍ പെരുകിയതോടെ ജനം ഭീതിയില്‍. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിച്ചത് വ്യാപാരികളെയും ആശങ്കയിലാക്കി. കഴിഞ്ഞ ദിവസവും ടൗണിലെ രണ്ടു കടകളില്‍ മോഷണവും മൂന്നു കടകളില്‍ മോഷണശ്രമവും നടന്നു. ചടയമംഗലം റോഡിലെ ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബൈക്കിന്റെ ആര്‍സി ബുക്ക്, 4200 രൂപ, ഓയൂര്‍ റോഡിലെ ചെരിപ്പുകടയുടെ ഗോഡൗണില്‍ നിന്ന് വിലകൂടിയ ചെരിപ്പുകള്‍ എന്നിവ മോഷ്ടാവ് അപഹരിച്ചു.
ചടയമംഗലം റോഡിലെ ഇലക്‌ട്രോണിക്‌സ് കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ ഹോട്ടല്‍, പഴക്കട, ഇലക്‌ട്രോണിക്‌സ് കട എന്നിവിടങ്ങളിലും മോഷണശ്രമം നടന്നു. ടൗണ്‍ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണം തടയാന്‍ പൊലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലകമ്മിറ്റി അംഗം ഷുക്കൂര്‍ തോട്ടിന്‍കര, ആയൂര്‍ യൂണിറ്റ് പ്രസിഡന്റ് ശശിധരന്‍പിള്ള, സെക്രട്ടറി റോയി കളപ്പില എന്നിവര്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    50 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്