Wednesday, September 19th, 2018

അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് മുകേഷിനെ ഒഴിവാക്കണം: സംവിധായകന്‍ ദീപേഷ്

പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാം: മുകേഷ്

Published On:Jun 28, 2018 | 11:26 am

കൊച്ചി: താരസംഘടനയിലെ നടിമാര്‍ക്കെതിരായ നിലപാട് സ്വീകരിച്ച നടനും ‘അമ്മ’യുടെ ഭാരവാഹിയുമായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കത്തയച്ചു. മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ വച്ച് ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നും ദീപേഷ് കത്തില്‍ ചൂണ്ടിക്കാട്ടി. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘സ്വനം’ എന്ന സിനിമയുടെ സംവിധായകനാണ് ടി. ദീപേഷ്.
തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സാന്നിധ്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതു സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കും. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ ‘അവള്‍ക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവും കൂത്തുപറമ്പ് നഗരസഭ മുന്‍ അധ്യക്ഷയുമായ സി.വി. മാലിനിയുടെ മകനാണ് ദീപേഷ്. 2016 ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദീപേഷിനായിരുന്നു
എന്നാല്‍ രാജി വിവാദത്തില്‍ പ്രതികരിക്കാന്‍ നടന്‍ മുകേഷ് വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം മറുപടി നല്‍കാനാന്‍ തയ്യാറായില്ല.

 

LIVE NEWS - ONLINE

 • 1
  9 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  10 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  11 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  14 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  15 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  17 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  17 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  18 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  18 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍