Saturday, February 16th, 2019

തീരുമാനം മാറ്റിയില്ലെങ്കില്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജേതാക്കള്‍

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തങ്ങളെ മുറിവേല്‍പ്പിച്ചു

Published On:May 3, 2018 | 1:01 pm

ന്യൂഡല്‍ഹി: ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 15 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി ജേതാക്കള്‍. എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ അവാര്‍ഡ് സമ്മാനിച്ചില്ലെങ്കില്‍ അറുപത്തിയഞ്ചാമത് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് ജേതാക്കള്‍ ഒപ്പിട്ട് നിവേദനവും കേന്ദത്തിന് കൈമാറി.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തങ്ങളെ മുറിവേല്‍പിച്ചെന്ന് ജേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. വളരെ നിരാശ ഉണ്ടാക്കുന്ന തീരുമാനാണിത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അറിയില്ല. അവാര്‍ഡ്ദാന ചടങ്ങിന്റെ തന്നെ ശോഭ കെടുത്തുന്ന തീരുമാനമാണിതെന്നും ജേതാക്കള്‍ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പുരസ്‌കാരമല്ല ചടങ്ങാണ് ബഹിഷ്‌കരിക്കുന്നത്. രാഷ്ട്രത്തിന്റെ ആദരമാണ് അവാര്‍ഡ്. അത് രാഷ്ട്രപതി തന്നെ നല്‍കണമെന്നും അവാര്‍ഡ് ജേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രി സ്ഥലത്തെത്തുകയും രാഷ്ട്രപതി ഭവനുമായി ആലോചിച്ച് വേണ്ടതു ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയംവരെ സര്‍ക്കാരില്‍ നിന്ന് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അവാര്‍ഡ് ജേതാക്കള്‍ കുറ്റപ്പെടുത്തി.
മികച്ച സംവിധായകന്‍( ജയരാജ്), ഗായകന്‍(യേശുദാസ്), തിരക്കഥാകൃത്ത്(സജീവ് പാഴൂര്‍),സഹനടന്‍( ഫഹദ് ഫാസില്‍) , ജൂറി പുരസ്‌കാരം (പാര്‍വതി) തുടങ്ങീ 14 പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    5 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്