Sunday, September 23rd, 2018

യാത്രയ്ക്കിടയിലെ ഛര്‍ദി ഒഴിവാക്കാന്‍….

ഇഷ്ടമില്ലാത്ത ഭക്ഷണം യാത്രാ വേളയിലോ, യാത്ര പുറപ്പെടുന്നതിന് മുമ്പോ കഴിക്കരുത്

Published On:Mar 10, 2018 | 1:41 pm

യാത്രകളില്‍ ഛര്‍ദിക്കുന്നവരുണ്ട്. വണ്ടിയില്‍ കയറിയാല്‍ തന്നെ ഛര്‍ദി തുടങ്ങും. പലര്‍ക്കും ഈ കാരണത്താല്‍ യാത്ര ചെയ്യാന്‍ പോലും സാധിക്കാറില്ല. അതിനാല്‍ തന്നെ ദൂരെ യാത്ര പോകുന്നത് ഒഴിവാക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
ആദ്യം തന്നെ ഛര്‍ദിക്കും എന്ന തോന്നല്‍ മനസില്‍ നിന്നും കളയുക. ഛര്‍ദ്ദക്കുമെന്ന് പേടിച്ചിരിക്കരുത്, അതിനെ പറ്റി സംസാരിക്കരുത്. ഇത്തരക്കാര്‍ വിന്‍ഡോ സീറ്റില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കുക. സഞ്ചരിക്കുന്നത് ഏത് ദിശയിലാണോ അതിന് പിന്നോട്ട് തിരിഞ്ഞിരിക്കാതിരിക്കുക. ഇഷ്ടമില്ലാത്ത ഭക്ഷണം യാത്രാ വേളയിലോ, യാത്ര പുറപ്പെടുന്നതിന് മുമ്പോ കഴിക്കരുത്. കൂടാതെ യാത്രയ്ക്ക് മുമ്പ് വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
ഛര്‍ദ്ദിക്കുമെന്ന് ഉറപ്പുള്ളവര്‍ ചെറുനാരങ്ങ കൈയ്യില്‍ കരുതുന്നതും, ഇഞ്ചിനീര് കുടിക്കുന്നതും നല്ലതാണ്. ചെറുനാരങ്ങ നീര് ഇടയ്ക്കിടെ വായിലാക്കുക. വണ്ടിയില്‍ അതികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കുക. വണ്ടിയുടെ ജനല്‍ തുറന്നു വച്ചിരിക്കുക.

LIVE NEWS - ONLINE

  • 1
    43 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    8 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    8 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    24 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി