Monday, November 19th, 2018

അവയവ – രക്തദാന ബോധവത്കരണ യജ്ഞത്തിന് നാളെ തുടക്കം

കറുകച്ചാല്‍ : സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര അവയവ – രക്തദാന ബോധവത്കരണ മഹായജ്ഞം നാളെ തുടക്കമാകും. അവയവദാനം പുണ്യദാനം, ജീവിക്കും ഞാന്‍ സോദരരിലൂടെ എന്ന മുദ്രാവാക്യവുമായി കറുകച്ചാലിലും സമീപമുള്ള ഒന്‍പത് പഞ്ചായത്തുകളിലും അവയവദാനത്തെക്കുറിച്ചും രക്തദാനത്തെക്കുറിച്ചും സമഗ്രമായ ബോധവത്കരണമാണ് ജന്മാന്തരത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി അവയവദാന സമ്മതപത്ര സമര്‍പ്പണം, ഇ-രക്തദാനസേന രൂപീകരണം, അവയവ-രക്തദാന ബോധവത്കരണ കൈപ്പുസ്തക വിതരണം, കലാസാംസ്‌കാരിക പരിപാടികള്‍, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ … Continue reading "അവയവ – രക്തദാന ബോധവത്കരണ യജ്ഞത്തിന് നാളെ തുടക്കം"

Published On:Oct 17, 2013 | 5:07 pm

കറുകച്ചാല്‍ : സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര അവയവ – രക്തദാന ബോധവത്കരണ മഹായജ്ഞം നാളെ തുടക്കമാകും. അവയവദാനം പുണ്യദാനം, ജീവിക്കും ഞാന്‍ സോദരരിലൂടെ എന്ന മുദ്രാവാക്യവുമായി കറുകച്ചാലിലും സമീപമുള്ള ഒന്‍പത് പഞ്ചായത്തുകളിലും അവയവദാനത്തെക്കുറിച്ചും രക്തദാനത്തെക്കുറിച്ചും സമഗ്രമായ ബോധവത്കരണമാണ് ജന്മാന്തരത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി അവയവദാന സമ്മതപത്ര സമര്‍പ്പണം, ഇ-രക്തദാനസേന രൂപീകരണം, അവയവ-രക്തദാന ബോധവത്കരണ കൈപ്പുസ്തക വിതരണം, കലാസാംസ്‌കാരിക പരിപാടികള്‍, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍ പരിപാടികള്‍ തുടങ്ങിയവയും നടക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ ചെയര്‍മാനായി വ്യാപാരി വ്യവസായി ഏകോപന സമിതി, ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജ്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2014 ജനുവരി ഒന്നു വരെ നീണ്ടുനില്‍ക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നാളെ നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ നടക്കും.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    16 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’