Friday, September 21st, 2018

വാഹന വിപണി സജീവം

      രാജ്യത്ത് വാഹന വ്യാപാരം പൊടിപൊടിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ മോഡല്‍ വാഹനങ്ങളോടുള്ള പ്രിയമാണ് വാഹന വിപണി സജീവമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. 1,56,018 യൂണിറ്റുകളാണ് സെപ്റ്റംബര്‍മാസം രാജ്യത്ത് വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാര്‍, പാസഞ്ചര്‍ വാഹനങ്ങള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ , ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വര്‍ധിച്ചു. വരും മാസങ്ങളില്‍ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ … Continue reading "വാഹന വിപണി സജീവം"

Published On:Oct 10, 2013 | 10:07 am

Automobile Industry

 

 

 

രാജ്യത്ത് വാഹന വ്യാപാരം പൊടിപൊടിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ മോഡല്‍ വാഹനങ്ങളോടുള്ള പ്രിയമാണ് വാഹന വിപണി സജീവമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. 1,56,018 യൂണിറ്റുകളാണ് സെപ്റ്റംബര്‍മാസം രാജ്യത്ത് വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാര്‍, പാസഞ്ചര്‍ വാഹനങ്ങള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ , ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വര്‍ധിച്ചു. വരും മാസങ്ങളില്‍ തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചന. Automobile Industry 01
രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി നേരിടുമ്പോഴും സെപ്റ്റംബര്‍മാസം വില്‍പ്പനയില്‍ വര്‍ധന ഉണ്ടായത് വലിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. സെപ്റ്റംബര്‍മാസം പ്രമുഖ കമ്പനികളെല്ലാം വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. വിപണിയിലെ പ്രമുഖരായ മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 14.52 ശതമാനം വളര്‍ച്ച നേടി. 78.975 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 68,957 യൂണിറ്റായിരുന്നു. ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ആഭ്യന്തര വില്‍പനയില്‍ നേരിയ ഇടിവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 30,795 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇക്കുറി 30,580 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ടാറ്റാ മോട്ടോഴ്‌സിന് 42.99 ശതമാനം ഇടിവ്. കഴിഞ്ഞ സെപ്റ്റംബറില്‍ 17,133 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 9,766 യൂണിറ്റുകള്‍ മാത്രമാണ് നിരത്തില്‍ ഇറക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 19.09 ശതമാനം ഇടിവ് നേരിട്ടു. 22,272 യൂണിറ്റിന്റെ സ്ഥാനത്ത് 18,019 യൂണിറ്റു മാത്രമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയില്‍ ഇറക്കിയത്. എന്നാല്‍ ഹോണ്ട കാര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 85.64 ശതമാനത്തിന്റെ വന്‍ വര്‍ധനയോടെ 10,220 യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു.
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 17.44 ശതമാനം വര്‍ധന. 8,85,117 യൂണിറ്റാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7,53,693 യൂണിറ്റിന്റെ വില്‍പ്പന നടത്തി. ഹീറോ മോട്ടോര്‍ കോര്‍പ്പ് 15.26 ശതമാനം വര്‍ധനയും ബജാജ് ഓട്ടോ 1.9 ശതമാനം ഇടിവും നേരിട്ടു. ടു വീലര്‍ വില്‍പ്പനയില്‍ 18.39 ശതമാനം വര്‍ധന. 12,65,704 യൂണിറ്റുകള്‍ സെപ്റ്റംബറില്‍ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 10,69,069 യൂണിറ്റായിരുന്നു വില്‍പ്പന നടത്തിയത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി