Tuesday, July 16th, 2019

ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓട്ടോമാറ്റിക്‌ ഇന്റര്‍വ്യൂവര്‍

മള്‍ട്ടിനാഷണല്‍ കമ്പനികളിലും മറ്റും തൊഴില്‍ നേടാനാഗ്രിഹിക്കുന്നവരെ ലക്ഷ്യം വെച്ച്‌ അമേരിക്കന്‍ കമ്പനി പുതിയ സോഫ്‌റ്റ്‌ വേര്‍ രൂപപ്പെടുത്തി. മൈ ഓട്ടോമേറ്റഡ്‌ കോണ്‍വര്‍സേഷന്‍ കോച്ച്‌ എന്ന്‌ പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വേര്‍ മാക്ക്‌ എന്നചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. ഉദ്യോഗാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ കൂടുതല്‍ പരിപോഷിപ്പിച്ച്‌ പുറത്ത്‌ കൊണ്ടുവരികയാണ്‌ ഇതുവഴി ലക്ഷ്യമാക്കുന്നത്‌. ജോലി സംബന്ധമായ ഇന്റര്‍വ്യൂകളിലും സംവാദങ്ങളിലും സഭ കമ്പമില്ലാതെ തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്‌ക്രീനില്‍ നോക്കി മുഖാമുഖം സംഭാഷണങ്ങള്‍ നടത്തി പോരായ്‌മകള്‍ പരിഹരിക്കാമെന്നതാണ്‌ ഈ … Continue reading "ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓട്ടോമാറ്റിക്‌ ഇന്റര്‍വ്യൂവര്‍"

Published On:Jun 27, 2013 | 6:34 pm

MIT ACC fullമള്‍ട്ടിനാഷണല്‍ കമ്പനികളിലും മറ്റും തൊഴില്‍ നേടാനാഗ്രിഹിക്കുന്നവരെ ലക്ഷ്യം വെച്ച്‌ അമേരിക്കന്‍ കമ്പനി പുതിയ സോഫ്‌റ്റ്‌ വേര്‍ രൂപപ്പെടുത്തി. മൈ ഓട്ടോമേറ്റഡ്‌ കോണ്‍വര്‍സേഷന്‍ കോച്ച്‌ എന്ന്‌ പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വേര്‍ മാക്ക്‌ എന്നചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. ഉദ്യോഗാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകളെ കൂടുതല്‍ പരിപോഷിപ്പിച്ച്‌ പുറത്ത്‌ കൊണ്ടുവരികയാണ്‌ ഇതുവഴി ലക്ഷ്യമാക്കുന്നത്‌. ജോലി സംബന്ധമായ ഇന്റര്‍വ്യൂകളിലും സംവാദങ്ങളിലും സഭ കമ്പമില്ലാതെ തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്‌ക്രീനില്‍ നോക്കി മുഖാമുഖം സംഭാഷണങ്ങള്‍ നടത്തി പോരായ്‌മകള്‍ പരിഹരിക്കാമെന്നതാണ്‌ ഈ സോഫ്‌റ്റ്‌ വേറിന്റെ ഗുണം. എം ഐ ടി മീഡി ലാബ്‌ തലവനായ എം ഹിഷാന്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണം നടത്തി ഈ ഉപകരണം കണ്ടു പിടിച്ചത്‌. സാധാരണ ലാപ്‌ടോപ്പിലാണ്‌ ഇത്‌ രൂപപ്പെടുത്തിയത്‌. വെബ്‌ ക്യാമറ ഉപയോഗിച്ചാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌.മുഖഭാവങ്ങള്‍, ചലനങ്ങള്‍, എന്നിവ ഇതില്‍ ദര്‍ശിച്ച്‌ പോരായ്‌മകള്‍ പരിഹരിക്കാം. സംസാരത്തിലെ വോളിയം, വേഗത, അനുയോജ്യമായ വാക്കുകള്‍ തുടങ്ങിയവയെല്ലാം മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്‌. മൈക്രോ ഫോണ്‍ ഘടിപ്പിച്ച്‌ സംസാരിക്കാനും കഴിയുന്നതോടെ ഒരു വ്യക്തിയുടെ സംഭാഷണത്തിലെ പോരായ്‌മകള്‍ കണ്ടെത്തി പരിഹരിക്കാമെന്നതാണ്‌ കോച്ചിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്‌.
`ചില കുട്ടികള്‍ക്ക്‌ സഭാകമ്പം അനുഭവപ്പെടാറുണ്ട്‌. ഇത്‌ പലപ്പോഴും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന്‌ വിഘാതമായി നില്‍ക്കുകയാണ്‌. അത്തരക്കാര്‍ക്ക്‌ ഈ ഉപകരണം ഏറെ ഫലപ്രദമാവും. വിജയകരമായി തുടങ്ങാന്‍ കഴിഞ്ഞ ഈ പദ്ധതി വരും ദിനങ്ങളില്‍ കൂടുതല്‍ വ്യാപിക്കുമെന്നാണ്‌ പ്രതീക്ഷ’ ഹഖ്‌ പറഞ്ഞു.
രണ്ടുവര്‍ഷത്തെ തന്റെ ഡോക്‌ടറല്‍ തീസിസിന്റെ ഭാഗമായാണ്‌ ഡോ. ഹഖ്‌ ഇത്‌ രൂപപ്പെടുത്തിയെടുത്തത്‌. ഉദ്യോഗാര്‍ത്ഥികളായവരെ ഉദ്ദേശിച്ചാണ്‌ ഈ ഓട്ടോമാറ്റിക്‌ ഇന്റര്‍വ്യൂവര്‍ പുറത്തിറക്കിയിട്ടുള്ളത്‌. ഈ സോഫ്‌റ്റ്‌ വേറിനെക്കുറിച്ച്‌ രാജ്യന്തര തലത്തില്‍ ബോധവല്‍കരണം നടത്താനാണ്‌ ഹഖിന്റെ ഉദ്ദേശ്യം.

LIVE NEWS - ONLINE

 • 1
  2 hours ago

  ധോണി വിരമിക്കുമോ ?

 • 2
  2 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 3
  2 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 4
  2 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

 • 5
  2 hours ago

  തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

 • 6
  2 hours ago

  പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

 • 7
  16 hours ago

  സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

 • 8
  16 hours ago

  കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 • 9
  19 hours ago

  പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി