Friday, January 18th, 2019

മഴക്കാലമാണ്: ശ്രദ്ധിച്ച് വാഹനം ഓടിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം..

മഴക്കാലങ്ങളില്‍ വാഹാനാപകടങ്ങള്‍ കൂടാനുള്ള സാധ്യത ഏറെയാണ്

Published On:Jun 21, 2018 | 9:04 am

മഴക്കാലങ്ങള്‍ വാഹന യാത്രക്കാരെ സംബന്ധിച്ച് ഒരു പാട് പ്രതിസന്ധികള്‍ ശൃഷ്ടിക്കുന്ന സമയമാണ്. മഴക്കാലങ്ങളില്‍ വാഹാനാപകടങ്ങള്‍ കൂടാനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധി. റോഡ് വ്യക്തമായി കാണാതാവുക, കുഴിയില്‍പ്പെട്ടുപോവുക അങ്ങനെ പല പ്രശ്‌നങ്ങളും വാഹനമോടിക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്നു. പക്ഷെ അല്‍പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ സമയങ്ങളിലെ അപകടങ്ങള്‍ പരിധിവരെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
ആദ്യം ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ തന്നെയാണ്. ചിലപ്പോള്‍ റോഡിലുള്ള കാഴ്ച വ്യക്തമാവാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് വേഗത്തില്‍ വണ്ടി ഓടിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. റോഡിലെ വലിയ കുഴികള്‍ അപകടം വളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുന്നതാണ് നല്ലത്. വാഹനം നിര്‍ത്തിയിട്ട് മഴ കുറഞ്ഞതിന് ശേഷം യത്രതുടരുക.
ടയറുകള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തേഞ്ഞ ടയറ്ുകളാണെങ്കില്‍ ഉടന്‍ തന്നെ മാറ്റണം. വൈപ്പര്‍ ബ്ലേഡുകള്‍ എല്ലാ മഴക്കാലത്തിനു മുന്‍പും മാറ്റാന്‍ ശ്രമിക്കുക. ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. റോഡ് വ്യക്തമായി കാണുന്നതിനും മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഏത് വാഹനത്തിന്റെ പുറകിലായാലും നിശ്ചിത അകലം പാലിക്കണം.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…