Thursday, April 18th, 2019

നിപ; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തും

മലേഷ്യയില്‍നിന്ന് എത്തിച്ച റൈബവൈറിന്‍ എന്ന മരുന്നാണ് നിലവില്‍ രോഗികള്‍ക്കു നല്‍കുന്നത്.

Published On:May 25, 2018 | 3:03 pm

തിരു: നിപാ വൈറസ് ബാധ പടരുന്നതിനിടെ സംസ്ഥാനത്തിനു സഹായവുമായി ഓസ്‌ട്രേലിയ. ക്വീന്‍സ്‌ലന്റില്‍ വികസിപ്പിച്ചെടുത്ത മരുന്ന് നല്‍കാമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ക്വീന്‍സ്‌ലന്റ് ഈ ആന്റിബോഡി നല്‍കുന്നത്. അടുത്തയാഴ്ചയോടെ ആന്റിബോഡി ഇന്ത്യക്ക് നല്‍കുമെന്നും ക്വീന്‍സ്‌ലന്റ്് അധികൃതര്‍ അറിയിച്ചു.
മലേഷ്യയില്‍നിന്ന് എത്തിച്ച റൈബവൈറിന്‍ എന്ന മരുന്നാണ് നിലവില്‍ രോഗികള്‍ക്കു നല്‍കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ നിപ്പാ വൈറസിന് ഈ ആന്റിബോഡി പൂര്‍ണമായും പ്രയോജനപ്രദമാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ക്വീന്‍സ്‌ലന്റ്് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഓസ്‌ട്രേലിയയില്‍ നിപ്പക്കു സമാനമായ ഹെന്‍ഡ്ര വൈറസ് ബാധയുണ്ടായപ്പോള്‍ നല്‍കിയ ആന്റിബോഡിയാണ് ഇത്. 2013ലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

 

LIVE NEWS - ONLINE

  • 1
    8 mins ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 2
    36 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 3
    1 hour ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 4
    3 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 5
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 6
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 7
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 8
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി