Saturday, January 20th, 2018

ഉത്തരവ് ലഭിച്ചാല്‍ ആഗസ്റ്റ മധ്യത്തില്‍ ഗുവാം തകര്‍ക്കും

തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഉത്തര കൊറിയന്‍ മിസൈലുകള്‍ വെടിവെച്ചിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കി.

Published On:Aug 11, 2017 | 9:50 am

സോള്‍: പ്രസിഡന്റ് കിം ജോംഗ് ഉത്തരവിട്ടാല്‍ ഉടന്‍ പസഫിക് സമുദ്രത്തിലെ യു.എസിന്റെ വ്യോമതാവളമായ ഗുവാമില്‍ മിസൈലാക്രമണം നടത്തുമെന്ന് ഉത്തര കൊറിയ. ജപ്പാന്റെ കരയിലൂടെയും കടലിലൂടെയുമായി ഹ്വാസോംഗ്12 മിസൈലുകള്‍ ഗുവാം ലക്ഷ്യമിട്ട് കുതിക്കുമെന്ന് ദേശീയ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. തദ്ദേശീയമായി നിര്‍മിച്ച മധ്യ, ദീര്‍ഘദൂര മിസൈലുകളാണ് ഹ്വാസോങ്12. 3356 കി.മീറ്റര്‍ വെറും 1065 സെക്കന്‍ഡുകള്‍കൊണ്ടാണ് മിസൈലുകള്‍ താണ്ടുക.
കിമ്മിന്റെ ഉത്തരവുലഭിച്ചാല്‍ ആഗസ്റ്റ് മധ്യത്തില്‍ നാലു മിസൈലുകളുപയോഗിച്ച് ഗുവാം തകര്‍ക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണിവ. എന്നാല്‍, തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഉത്തര കൊറിയന്‍ മിസൈലുകള്‍ വെടിവെച്ചിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. മുമ്പും ജപ്പാന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ നീക്കം പ്രകോപനപരവും അന്താരാഷ്ട്ര സമൂഹത്തിന് സുരക്ഷ ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് സര്‍ക്കാര്‍ വക്താവ് ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    യു.ഡി.എഫിലേക്കില്ല: കെ എം മാണി

  • 2
    17 hours ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 3
    18 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 4
    20 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 5
    1 day ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 6
    1 day ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 7
    1 day ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 8
    1 day ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 9
    2 days ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം