Tuesday, September 25th, 2018

ഓഡി ക്യൂ 3 ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി

    ഓഡി ക്യൂ 3 എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി. മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവിയാണ് ക്യൂ3. ഓഡിയുടെ ഏറ്റവും വിലക്കുറവുള്ള ഓഡി ക്യൂ3 എസ് മോഡല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് നേരത്തെ കംമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ഓഡി മോഡലാണിത്. ഓഡിയുടെ എ4, എ6 സെഡാനുകളും ക്യൂ5, ക്യൂ7 എസ്‌യുവികളും ഇന്ത്യയില്‍ നിലവില്‍ നിര്‍മ്മാണത്തിലുണ്ട്. രാജ്യത്ത് ഓഡിയുടെ വളര്‍ച്ചയെ ലക്ഷ്യം … Continue reading "ഓഡി ക്യൂ 3 ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി"

Published On:Sep 21, 2013 | 4:55 pm

Audi Q3

 

 
ഓഡി ക്യൂ 3 എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി. മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവിയാണ് ക്യൂ3. ഓഡിയുടെ ഏറ്റവും വിലക്കുറവുള്ള ഓഡി ക്യൂ3 എസ് മോഡല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് നേരത്തെ കംമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ഓഡി മോഡലാണിത്. ഓഡിയുടെ എ4, എ6 സെഡാനുകളും ക്യൂ5, ക്യൂ7 എസ്‌യുവികളും ഇന്ത്യയില്‍ നിലവില്‍ നിര്‍മ്മാണത്തിലുണ്ട്. രാജ്യത്ത് ഓഡിയുടെ വളര്‍ച്ചയെ ലക്ഷ്യം വെച്ചുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാന്റ് സൗകര്യങ്ങളും ഏറ്റവും മികച്ച വിദഗ്ധരുടെ സേവനവും ഉറപ്പു വരുത്തിക്കൊണ്ടാണ് കമ്പനി മുന്നോട്ട് പോകുന്നതെന്ന് ഓഡിയുടെ ഉല്‍പാദന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോ. ഫ്രാങ്ക് ഡ്രെവെസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    10 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    9 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു