Friday, January 18th, 2019

ഔഡി ഇന്ത്യ ആര്‍ എസ് സെവന്‍ വിപണിയില്‍

        ഔഡി ഇന്ത്യയുടെ സ്‌പോര്‍ട്ബാക്ക് ആര്‍ എസ് സെവന്‍ വില്‍പ്പനക്കെത്തി. സ്‌പോര്‍ട്‌സ് കാറിന്റെ കരുത്തും അഞ്ചു ഡോര്‍ കൂപ്പെയുടെ സ്ഥലസൗകര്യവുമുള്ളതാണ് ഈ വാഹനം. ബി എം ഡബ്ല്യു എം സിക്‌സ് ഗ്രാന്‍ കൂപ്പെ, മെഴ്‌സീഡിസ് ‘സി എല്‍ എസ് 63 എ എം ജി എന്നിവയോടു മത്സരിക്കുന്ന കാറിനു കരുത്തേകുന്നത് നാലു ലീറ്റര്‍, ടി എഫ് എസ് ഐ, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ്; 5,700 ആര്‍ പി എമ്മില്‍ … Continue reading "ഔഡി ഇന്ത്യ ആര്‍ എസ് സെവന്‍ വിപണിയില്‍"

Published On:Jan 8, 2014 | 11:42 am

Audi India RS7 Full

 

 

 

 

ഔഡി ഇന്ത്യയുടെ സ്‌പോര്‍ട്ബാക്ക് ആര്‍ എസ് സെവന്‍ വില്‍പ്പനക്കെത്തി. സ്‌പോര്‍ട്‌സ് കാറിന്റെ കരുത്തും അഞ്ചു ഡോര്‍ കൂപ്പെയുടെ സ്ഥലസൗകര്യവുമുള്ളതാണ് ഈ വാഹനം. ബി എം ഡബ്ല്യു എം സിക്‌സ് ഗ്രാന്‍ കൂപ്പെ, മെഴ്‌സീഡിസ് ‘സി എല്‍ എസ് 63 എ എം ജി എന്നിവയോടു മത്സരിക്കുന്ന കാറിനു കരുത്തേകുന്നത് നാലു ലീറ്റര്‍, ടി എഫ് എസ് ഐ, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ്; 5,700 ആര്‍ പി എമ്മില്‍ പരമാവധി 556 ബി എച്ച് പി കരുത്തും 1,750 ആര്‍ പി എമ്മില്‍ 700 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.
എട്ടു സ്പീഡ്, സെഡ് എഫ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു കാറിലെ ഗീയര്‍ ബോക്‌സ്. ആവശ്യമില്ലാത്തപ്പോള്‍ നാലു സിലിണ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന സിലിണ്ടര്‍ ഡീ ആക്ടിവേഷന്‍, സ്‌റ്റോപ് സ്റ്റാര്‍ട്ട് സംവിധാനങ്ങളുടെ പിന്‍ബലമുള്ള കാര്‍ 9.8 ലീറ്റര്‍ കൊണ്ട് 100 കിലോമീറ്റര്‍ ഓടുമെന്നാണ് ഔഡിയുടെ വാഗ്ദാനം.
നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിനു വെറും 3.8 സെക്കന്റ് മതിയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. പെര്‍ഫോമന്‍സ് ബുസ്റ്റിങ് സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ വേഗം വാഗ്ദാനമുണ്ടെങ്കിലും ആര്‍എസ് സെവന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി ഔഡി പരിമിതപ്പെടുത്തിയിട്ടുണ്ട്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക്, തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, അലൂമിനിയം പോലുള്ള മിറര്‍ ഹൗസിങ്, ദീര്‍ഘവൃത്താകൃതിയുള്ള ഇരട്ട എക്‌സോസ്റ്റ് ടിപ് തുടങ്ങിയവയൊക്കെ കാറിലുണ്ട്. ഒപ്പം കാഴ്ചപ്പൊലിമയ്ക്കായി 20 ഇഞ്ച് മാഗ് വീലുകളും. കാറിനു മുംബൈ ഷോറൂമില്‍ 1.28 കോടി രൂപയാണു വില.

 

LIVE NEWS - ONLINE

 • 1
  9 hours ago

  എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

 • 2
  10 hours ago

  രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

 • 3
  12 hours ago

  സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

 • 4
  12 hours ago

  അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

 • 5
  14 hours ago

  പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

 • 6
  16 hours ago

  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

 • 7
  16 hours ago

  ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

 • 8
  17 hours ago

  ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

 • 9
  19 hours ago

  രഞ്ജി ട്രോഫി…