Friday, September 21st, 2018

ഏപ്രില്‍ മുതല്‍ ഔഡി കാറുകളുടെ വില കൂടും…

കാര്‍ വില നാലു ശതമാനം കൂട്ടുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചു

Published On:Mar 17, 2018 | 12:31 pm

ഏപ്രില്‍ ഒന്നു മുതല്‍ ഔഡി കാറുകളുടെ വില കൂടുന്നു. ഇന്ത്യയില്‍ ഏപ്രില്‍ മാസം മുതല്‍ കാര്‍ വില നാലു ശതമാനം കൂട്ടുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതാണ് ഔഡിയുടെ ഈ തീരുമാനത്തിന് കാരണം. മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ ഔഡി കാറുകളുടെ വില കൂടും.
കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സ്‌കോഡയും കാറുകളുടെ വില കൂട്ടിയിരുന്നു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി മൂന്നു മുതല്‍ നാല് ശതമാനം വരെയാണ് സ്‌കോഡ കാറുകളില്‍ വിലവര്‍ധനവ് നടപ്പിലാവുക. വിവിധ ഘട്ടങ്ങളിലായാണ് സ്‌കോഡ വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ കാര്‍ വിലയില്‍ ഒരു ശതമാനം വര്‍ധനവാണ് സ്‌കോഡ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ മുതല്‍ 35,000 രൂപ വരെ സ്‌കോഡ മോഡലുകളില്‍ വില കൂടി. വരും മാസങ്ങളില്‍ കാര്‍ വില പതിയെ നാലു ശതമാനം വരെ കൂട്ടാനാണ് സ്‌കോഡയുടെ തീരുമാനം.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റ അറസ്റ്റ് ഉടന്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    7 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    7 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    8 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    8 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    8 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം