Saturday, September 22nd, 2018

അട്ടപ്പാടിയില്‍ അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം ശനിയാഴ്ച

അട്ടപ്പാടി: അട്ടപ്പാടിയിലെ പട്ടികവര്‍ഗവിഭാഗത്തിലെ വനിതകളെ സ്വയംപര്യാപ്തരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം ശനിയാഴ്ച നടക്കും. പട്ടികവര്‍ഗ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ഈ മേഖലയില്‍ വികസനമുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികവര്‍ഗ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭം. വസ്ത്രനിര്‍മാണ പരിശീലന പാടിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. പകല്‍ 12ന് അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിലെ അപ്പാരല്‍ പാര്‍ക്ക് പരിശീലനകേന്ദ്രത്തില്‍ മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിപ്രകാരം അട്ടപ്പാടിയിലെ തൊഴില്‍രഹിതരായ 250 പട്ടികവര്‍ഗ വനിതകള്‍ക്ക് ആധുനികരീതിയിലുള്ള വസ്ത്രനിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം … Continue reading "അട്ടപ്പാടിയില്‍ അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം ശനിയാഴ്ച"

Published On:Jul 27, 2018 | 8:05 am

അട്ടപ്പാടി: അട്ടപ്പാടിയിലെ പട്ടികവര്‍ഗവിഭാഗത്തിലെ വനിതകളെ സ്വയംപര്യാപ്തരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം ശനിയാഴ്ച നടക്കും. പട്ടികവര്‍ഗ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ഈ മേഖലയില്‍ വികസനമുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികവര്‍ഗ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭം. വസ്ത്രനിര്‍മാണ പരിശീലന പാടിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. പകല്‍ 12ന് അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററിലെ അപ്പാരല്‍ പാര്‍ക്ക് പരിശീലനകേന്ദ്രത്തില്‍ മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിപ്രകാരം അട്ടപ്പാടിയിലെ തൊഴില്‍രഹിതരായ 250 പട്ടികവര്‍ഗ വനിതകള്‍ക്ക് ആധുനികരീതിയിലുള്ള വസ്ത്രനിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നല്‍കും. വസ്ത്രനിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ഉറപ്പാക്കും. സൊസൈറ്റിയുടെ കീഴിലാകും യൂണിറ്റിന്റെ പ്രവര്‍ത്തനം. അട്ടപ്പാടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. അട്ടപ്പാടി ബ്ലോക്കില്‍ ഗോത്രജനവിഭാഗങ്ങളുടെ പരമ്പരാഗത കൃഷി പുനഃസ്ഥാപിക്കാനും പട്ടികവര്‍ഗമേഖലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമായി നടപ്പാക്കുന്ന മില്ലറ്റ് വില്ലേജ് പദ്ധതിയുടെ ഉദ്ഘാടനവും ഇതേ ദിവസം നടക്കും.

LIVE NEWS - ONLINE

  • 1
    27 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    46 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    50 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    1 hour ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍

  • 8
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 9
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി