Wednesday, February 20th, 2019

അട്ടപ്പാടിയിലെ കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്

    പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്. കേന്ദ്ര വിദഗ്ധ സംഘമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. അഞ്ചുവയസിനു താഴെയുള്ള ആദിവാസി കുട്ടികളില്‍ 49ശതമാനം പേര്‍ വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നും 24ശതമാനം പേര്‍ ശോഷിച്ച സ്ഥിതിയിലാണെന്നുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളില്‍ 48ശതമാനം പേര്‍ക്ക് പ്രായത്തിനനുസരിച്ചു ഭാരമില്ല. ശോഷിച്ചവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക ശ്രമകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മറ്റിടങ്ങളിലെ ആദിവാസി കുട്ടികളില്‍ ഇത്തരം ആനാരോഗ്യാവസ്ഥ വ്യാപകമായി കാണുന്നില്ല. ഫലപ്രദമായ ചികില്‍സയും പോഷകാഹാരങ്ങളും വേണ്ടരീതിയില്‍ ലഭിക്കാത്തതാണ് … Continue reading "അട്ടപ്പാടിയിലെ കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്"

Published On:Aug 26, 2013 | 4:54 pm

 

 

പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടികളുടെ വളര്‍ച്ച മുരടിക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്. കേന്ദ്ര വിദഗ്ധ സംഘമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. അഞ്ചുവയസിനു താഴെയുള്ള ആദിവാസി കുട്ടികളില്‍ 49ശതമാനം പേര്‍ വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നും 24ശതമാനം പേര്‍ ശോഷിച്ച സ്ഥിതിയിലാണെന്നുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളില്‍ 48ശതമാനം പേര്‍ക്ക് പ്രായത്തിനനുസരിച്ചു ഭാരമില്ല. ശോഷിച്ചവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക ശ്രമകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മറ്റിടങ്ങളിലെ ആദിവാസി കുട്ടികളില്‍ ഇത്തരം ആനാരോഗ്യാവസ്ഥ വ്യാപകമായി കാണുന്നില്ല. ഫലപ്രദമായ ചികില്‍സയും പോഷകാഹാരങ്ങളും വേണ്ടരീതിയില്‍ ലഭിക്കാത്തതാണ് അട്ടപ്പാടിയില്‍ കുട്ടികള്‍ തുടര്‍ച്ചയായി മരിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ (എന്‍ഐഎന്‍) വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. വകുപ്പുകളുടെ ഗുരുതരമായ വീഴ്ചയിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
മേഖലയിലെ ആരോഗ്യ, പോഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിശ്ചലമാണെന്നു കാണിച്ച് അട്ടപ്പാടി പട്ടികവര്‍ഗ വികസന ഓഫിസര്‍ വകുപ്പുമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ശരിവക്കുന്നതാണ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ലക്ഷ്മയ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകള്‍. പ്രസവം സങ്കീര്‍ണാവസ്ഥയിലാകുമ്പോള്‍ അമ്മക്കുമാത്രം പരിഗണ നല്‍കുന്ന സാഹചര്യങ്ങളുണ്ടായി. മേയ് 20 മുതല്‍ 26 വരെ വിവിധ ഊരുകളിലും മെഡിക്കല്‍ ക്യാംപുകളും സന്ദര്‍ശിച്ച് സംഘം നടത്തിയ പഠനത്തില്‍ 85ശതമാനം കുട്ടികള്‍ക്കും വിളര്‍ച്ച ബാധിച്ചതായി കണ്ടെത്തി.
അതില്‍ എട്ടു ശതമാനം കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയിട്ടില്ല. ഗര്‍ഭിണികളില്‍ 15 ശതമാനത്തിന് ടിടി ലഭിച്ചിട്ടില്ല. ഇത്രയധികം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും 55% പേര്‍ക്കു മാത്രമാണ് പ്രതിരോധകാര്‍ഡ് ഉള്ളത്. ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിന് അമ്മമാരുടെ ആരോഗ്യപ്രശ്‌നങ്ങളാണ് പ്രധാന കാരണം. അതു പരിഹരിക്കുന്ന വിധത്തില്‍ പോഷക വസ്തുക്കള്‍ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. അതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ സ്ഥിതിയും ശോചനീയമാണ്. സമതിയുടെ റിപ്പോര്‍ട്ട് കുടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കി ആവസശ്യമായ മുന്‍കരുതലെടുക്കണമെന്നാണ് സാമൂഹ്യ സംഘടനകളുടെ ആവശ്യം.

LIVE NEWS - ONLINE

 • 1
  10 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  12 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  15 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  18 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  18 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  18 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  19 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  19 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  19 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍