Wednesday, May 22nd, 2019

മാധ്യമ പ്രവര്‍ത്തകന്‍ ബാലികയെ രക്ഷിച്ചു

ആലപ്പുഴ: കായംകുളത്ത് മനോവൈകല്യമുള്ളയാള്‍ കടന്നുപിടിച്ച ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷിച്ചു. സുപ്രഭാതം പത്രത്തിന്റെ കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ മനോവൈകല്യമുള്ളയാളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ചത്. മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് കണ്ടത്. താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ഇയാളെ … Continue reading "മാധ്യമ പ്രവര്‍ത്തകന്‍ ബാലികയെ രക്ഷിച്ചു"

Published On:Dec 6, 2018 | 8:06 am

ആലപ്പുഴ: കായംകുളത്ത് മനോവൈകല്യമുള്ളയാള്‍ കടന്നുപിടിച്ച ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷിച്ചു. സുപ്രഭാതം പത്രത്തിന്റെ കായംകുളം ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ മനോവൈകല്യമുള്ളയാളുടെ ആക്രമണത്തില്‍നിന്നും രക്ഷിച്ചത്. മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് കണ്ടത്. താജുദ്ദീനെ കണ്ടയുടനെ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ഇയാളെ ഉടനെ ബലം പ്രയോഗിച്ച് തള്ളിമാറ്റി താജുദ്ദീന്‍ ബാലികയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കായംകുളം എസ്‌ഐ വിനോദിനെ താജുദ്ദീന്‍ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് മനോവൈകല്യമുള്ള ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്