Monday, November 19th, 2018

പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

കോട്ടയം: പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര കുന്നുകാലായില്‍ പ്രദീപ്(26), കുന്നേപ്പറമ്പില്‍ രാഹുല്‍(20) എന്നിവരാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഗാന്ധിനഗര്‍ ബവ്‌റിജസിന് സമീപം ബഹളം നടക്കുന്ന വിവരം അറിഞ്ഞെത്തിയ രണ്ട് പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. എസ്‌ഐ അനൂപ് ജോസ്, എഎസ്‌ഐ സജിമോന്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ്, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷനുകളില്‍ അടിപിടി ഉള്‍പ്പെടെ … Continue reading "പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍"

Published On:Jun 18, 2018 | 8:04 am

കോട്ടയം: പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര കുന്നുകാലായില്‍ പ്രദീപ്(26), കുന്നേപ്പറമ്പില്‍ രാഹുല്‍(20) എന്നിവരാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഗാന്ധിനഗര്‍ ബവ്‌റിജസിന് സമീപം ബഹളം നടക്കുന്ന വിവരം അറിഞ്ഞെത്തിയ രണ്ട് പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. എസ്‌ഐ അനൂപ് ജോസ്, എഎസ്‌ഐ സജിമോന്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ്, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷനുകളില്‍ അടിപിടി ഉള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയാണ് പ്രദീപ് എന്ന് പോലീസ് പറഞ്ഞു. ഇയാളെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗര്‍ പോലീസ് നേരത്തേ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    2 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    5 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    8 hours ago

    ശബരിമല കത്തിക്കരുത്

  • 5
    9 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    11 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    11 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’