Tuesday, September 18th, 2018

വീടിന് നേരെ നടന്ന ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: തിരൂരില്‍ അക്രമത്തിനിടെ വീടിന് തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൂട്ടായി സ്വദേശികളായ സി.ഇസ്ഹാഖ്(27), കെ.ഹര്‍ഷാദ്(24) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകന്റെ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇന്നലെ ഇസ്ഹാഖിനെ കൂട്ടായിയില്‍വച്ചും ഹര്‍ഷാദിനെ ഉണ്യാലിലെ ബന്ധുവീട്ടില്‍വച്ചുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഒരു മാസം മുന്‍പാണ് സിപിഎം പ്രവര്‍ത്തകനായ കൂട്ടായി സ്വദേശി സൈനുദ്ദീന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. പിന്നീട് … Continue reading "വീടിന് നേരെ നടന്ന ആക്രമണ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍"

Published On:Aug 11, 2018 | 8:05 am

മലപ്പുറം: തിരൂരില്‍ അക്രമത്തിനിടെ വീടിന് തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൂട്ടായി സ്വദേശികളായ സി.ഇസ്ഹാഖ്(27), കെ.ഹര്‍ഷാദ്(24) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകന്റെ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇന്നലെ ഇസ്ഹാഖിനെ കൂട്ടായിയില്‍വച്ചും ഹര്‍ഷാദിനെ ഉണ്യാലിലെ ബന്ധുവീട്ടില്‍വച്ചുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഒരു മാസം മുന്‍പാണ് സിപിഎം പ്രവര്‍ത്തകനായ കൂട്ടായി സ്വദേശി സൈനുദ്ദീന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. പിന്നീട് വീടിനു തൊട്ടടുത്ത് ചെരുപ്പുകളും മറ്റും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ച ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    5 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    8 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    8 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    9 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    9 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    10 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്