Wednesday, September 19th, 2018

സൈനികന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായി

കൊല്ലം: പുത്തൂരില്‍ പകല്‍ വാനിലെത്തിയ സംഘം സൈനികന്റെ വീട് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തില്‍ വിഷ്ണു(26) വിന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് കുന്നത്തൂര്‍ സിനിമാപറമ്പ് പനപ്പെട്ടി പറമ്പില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍(28) അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് എക്‌സ്പാന്‍ഷന്‍ കോര്‍ കമ്മിറ്റിയുടെ കുന്നത്തൂര്‍ ഡിവിഷന്റെ ചുമതല വഹിക്കുന്നയാളാണ് അബ്ദുല്‍ ജബ്ബാറെന്നു പോലീസ് പറഞ്ഞു. … Continue reading "സൈനികന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായി"

Published On:Jul 9, 2018 | 8:00 am

കൊല്ലം: പുത്തൂരില്‍ പകല്‍ വാനിലെത്തിയ സംഘം സൈനികന്റെ വീട് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തില്‍ വിഷ്ണു(26) വിന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് കുന്നത്തൂര്‍ സിനിമാപറമ്പ് പനപ്പെട്ടി പറമ്പില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍(28) അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് എക്‌സ്പാന്‍ഷന്‍ കോര്‍ കമ്മിറ്റിയുടെ കുന്നത്തൂര്‍ ഡിവിഷന്റെ ചുമതല വഹിക്കുന്നയാളാണ് അബ്ദുല്‍ ജബ്ബാറെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്ന കമ്പലടി സ്വദേശി ഷാനവാസ് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മറ്റ് ആറുപേര്‍ കൂടി സംഘത്തിലുണ്ടായിരുന്നുവെന്നും ഇവര്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് സൂചിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍