Wednesday, September 26th, 2018

വനപാലകനെ കയ്യേറ്റം ചെയ്തതിന് രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: തണ്ണിത്തോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകനെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജ്യോതികൃഷ്ണനെ കയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്ലാച്ചേരില്‍ കൃഷ്ണരാജ്(21), മേടപ്പാറ മാമ്മൂട്ടില്‍ രതീഷ്(22) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ രാത്രികാല പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ജേ്യാതികൃഷ്ണന്‍ ഭക്ഷണം വാങ്ങുന്നതിന കടയില്‍ എത്തിയതായിരുന്നു. മൊബൈല്‍ ഫോണില്‍ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങളുടെ ചിത്രം പകര്‍ത്തുകയാണെന്ന് ആരോപിച്ച് … Continue reading "വനപാലകനെ കയ്യേറ്റം ചെയ്തതിന് രണ്ടു പേര്‍ അറസ്റ്റില്‍"

Published On:Aug 21, 2018 | 8:06 am

പത്തനംതിട്ട: തണ്ണിത്തോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകനെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജ്യോതികൃഷ്ണനെ കയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്ലാച്ചേരില്‍ കൃഷ്ണരാജ്(21), മേടപ്പാറ മാമ്മൂട്ടില്‍ രതീഷ്(22) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ രാത്രികാല പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ജേ്യാതികൃഷ്ണന്‍ ഭക്ഷണം വാങ്ങുന്നതിന കടയില്‍ എത്തിയതായിരുന്നു. മൊബൈല്‍ ഫോണില്‍ വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങളുടെ ചിത്രം പകര്‍ത്തുകയാണെന്ന് ആരോപിച്ച് ഇവര്‍ മര്‍ദിക്കുകയായിരുന്നു. ഇവര്‍ പൊതുസ്ഥലത്ത് സംഘം ചേര്‍ന്നു മദ്യപിക്കുകയായിരുന്നതായി ജ്യോതികൃഷ്ണന്‍ പറയുന്നു. രതീഷിന്റെ പേരില്‍ മുന്‍പും തണ്ണിത്തോട് പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. കഴിഞ്ഞ വര്‍ഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചില്‍ക്കാരനെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് രതീഷ്.

LIVE NEWS - ONLINE

  • 1
    13 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    6 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു