Sunday, September 23rd, 2018

കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച

കാസര്‍കോട്: ബദിയടുക്കയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബി, മക്കളായ ഇസ ഫാത്വിമ (അഞ്ച്), ആദില്‍ (രണ്ട്) എന്നിവരാണ് വീട്ടില്‍ താമസം. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് കവര്‍ച്ച … Continue reading "കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച"

Published On:Jul 11, 2018 | 11:02 am

കാസര്‍കോട്: ബദിയടുക്കയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബി, മക്കളായ ഇസ ഫാത്വിമ (അഞ്ച്), ആദില്‍ (രണ്ട്) എന്നിവരാണ് വീട്ടില്‍ താമസം. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് കവര്‍ച്ച നടന്നത്. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ആമിനയെയും മറിയംബിയെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയും ശബ്ദം കേട്ട് ഉണര്‍ന്ന കുട്ടികളുടെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയുമായിരുന്നു. മോഷ്ടാവിന്റെ ആക്രമത്തില്‍ പരിക്കേറ്റ ആമിന (45)യെയും മരുമകള്‍ മറിയംബി (24)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി ആശുപത്രിയില്‍ കഴിയുന്നവര്‍ വ്യക്തമാക്കി. മറിയംബിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി