Thursday, September 20th, 2018

കടപ്പുറത്ത് എത്തിയ യുവതിക്ക് നേരേ പീഡനശ്രമം; നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് വലിയഴീക്കല്‍ കടപ്പുറത്ത് കുടുംബത്തോടൊപ്പം കുഞ്ഞുമായി നില്‍ക്കുകയായിരുന്ന യുവതിക്ക് നേരേ പീഡനശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ആറാട്ടുപുഴ തറയില്‍ തെക്കടത്ത് അഖില്‍ ദേവ്(18), സഹോദരന്‍ ശരത്(20), വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍(19), തഴവ കടത്തൂര്‍ അമ്പാടിയില്‍ ശ്യാം(18) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അക്രമിസംഘത്തെ ചോദ്യംചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും സംഘം ആക്രമിച്ചിരുന്നു. കുഞ്ഞിന്റെയും യുവതിയുടെ ഭര്‍ത്താവിന്റെയും സ്വര്‍ണമാല ഇവര്‍ പൊട്ടിച്ചുകൊണ്ടുപോവുകയും ചെയ്തു. നാല് സ്ത്രീകളും ഒന്നരവയസ്സുള്ള … Continue reading "കടപ്പുറത്ത് എത്തിയ യുവതിക്ക് നേരേ പീഡനശ്രമം; നാലുപേര്‍ അറസ്റ്റില്‍"

Published On:Aug 8, 2018 | 8:00 am

ആലപ്പുഴ: ഹരിപ്പാട് വലിയഴീക്കല്‍ കടപ്പുറത്ത് കുടുംബത്തോടൊപ്പം കുഞ്ഞുമായി നില്‍ക്കുകയായിരുന്ന യുവതിക്ക് നേരേ പീഡനശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ആറാട്ടുപുഴ തറയില്‍ തെക്കടത്ത് അഖില്‍ ദേവ്(18), സഹോദരന്‍ ശരത്(20), വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍(19), തഴവ കടത്തൂര്‍ അമ്പാടിയില്‍ ശ്യാം(18) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അക്രമിസംഘത്തെ ചോദ്യംചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും സംഘം ആക്രമിച്ചിരുന്നു. കുഞ്ഞിന്റെയും യുവതിയുടെ ഭര്‍ത്താവിന്റെയും സ്വര്‍ണമാല ഇവര്‍ പൊട്ടിച്ചുകൊണ്ടുപോവുകയും ചെയ്തു. നാല് സ്ത്രീകളും ഒന്നരവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടെ ഏഴ് പേരാണ് കഴിഞ്ഞ ദിവസം രാവിലെ വലിയഴീക്കല്‍ കടപ്പുറത്തെത്തിയത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും സംഘം ചേര്‍ന്നുള്ള ആക്രമണത്തിനും മാല പൊട്ടിച്ചതിനും വ്യത്യസ്ത വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    24 mins ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 2
    3 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    3 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 4
    5 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    6 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    7 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    7 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    9 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍