ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

Published:January 11, 2017

Kannur Full Map FUll 9

 

 

കണ്ണൂര്‍: ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരേ ആക്രമം. തളിപ്പറമ്പ് കണ്ണപ്പിലാവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ തൈവളപ്പില്‍ സതീശന്റെ വീടിനു നേരെയാണ് ആക്രമം നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ചില്ലുകളും എറിഞ്ഞു തകര്‍ത്തു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. അഞ്ച് ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ എല്‍ 59 ബി 4672 നമ്പര്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ചില്ല് ഓടുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ പുറത്തിറങ്ങി വന്നപ്പോഴേക്കും അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. തളിപ്പറമ്പ് എസ് ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി
കണ്ണപ്പിലാവിന് സമീപം കോള്‍മൊട്ടയില്‍ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം സി പി ഐ നേതാവ് കെ വി മൂസാന്‍കുട്ടി മാസ്റ്ററുടെ സ്മാരക മന്ദിരം ആക്രമിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ബി ജെ പി ആരോപിച്ചു.
ആന്തൂര്‍ നഗരസഭയില്‍ പല സി പി എം കേന്ദ്രങ്ങളിലും ബി ജെ പിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ കടന്നുവരുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ കടമ്പേരി ആരോപിച്ചു. ആശയത്തെ ആയുധം കൊണ്ട് നേരിടാനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.