Friday, February 22nd, 2019

വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അക്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

കോട്ടയം: കൂട്ടിക്കല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ കയറി അക്രമം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊക്കയാര്‍ വെംബ്ലി കണ്ടിശേരിയില്‍ മനു(30), ബിനു(32) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ രണ്ടു വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സബ് എന്‍ജിനീയര്‍ മാര്‍ട്ടിന്‍ ജോസ്, കരാര്‍ ജോലിക്കാരനായ സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച വൈകിട്ട് 5.30ന് ഏന്തയാര്‍ എണ്‍പത്തിയെട്ട് ഭാഗത്ത് കെഎസ്ഇബി ജീവനക്കാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ … Continue reading "വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അക്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍"

Published On:Jul 16, 2018 | 8:03 am

കോട്ടയം: കൂട്ടിക്കല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ കയറി അക്രമം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊക്കയാര്‍ വെംബ്ലി കണ്ടിശേരിയില്‍ മനു(30), ബിനു(32) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ രണ്ടു വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സബ് എന്‍ജിനീയര്‍ മാര്‍ട്ടിന്‍ ജോസ്, കരാര്‍ ജോലിക്കാരനായ സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച വൈകിട്ട് 5.30ന് ഏന്തയാര്‍ എണ്‍പത്തിയെട്ട് ഭാഗത്ത് കെഎസ്ഇബി ജീവനക്കാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ മനു ജീപ്പുമായി ഇതുവഴി എത്തുകയും സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് സമീപത്തെ കാനയിലേക്ക് ചെരിയുകയും ചെയ്തനെത്തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ക്കു നേരെ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്നു രാത്രിയില്‍ കെഎസ്ഇബി ഓഫിസിലെത്തിയ ഇരുവരും ചേര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്കു കേട്‌വരുത്തുകയുമായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുെന്നന്നും പറയപ്പെടുന്നു. സംഭവത്തില്‍ കെഎസ്ഇബി വര്‍ക്കേഴ്‌സ് യൂണിയന്‍ – സിഐടിയു പ്രതിഷേധിച്ചു.

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    16 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    21 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    21 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    21 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍