യുവാവിന്റെ പരാക്രമത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Published:December 7, 2016

കോഴിക്കോട്: ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ യുവാവ് നടത്തിയ പരാക്രമത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. എഎസ്‌ഐ സജീവന്‍, ഗ്രേഡ് എസ്‌ഐ വിജയന്‍ എന്നിവര്‍ പരിക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സനേടി. ചൊവാഴ്ച വൈകുന്നേരം ഭൂമിവാതുക്കല്‍ ടൗണ്‍ പരിസരത്താണ് പ്രശ്‌നമുടലെടുത്തത്. യുവാവ് സഞ്ചരിച്ച ബൈക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചു. ഇതിനെത്തുടര്‍ന്ന് വാഹന ഡ്രൈവറും യുവാവും തമ്മിലുള്ള വാക്തര്‍ക്കം അടിപിടിയിലെത്തി. സ്ഥലത്ത് കൂടിനിന്നവരും യുവാവും തമ്മില്‍ ഏറെ നേരം അടിപിടിയായി. ഇതിനിടയില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പോലീസിന് നേരെ മര്‍ദനമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ പോലീസിനെ മര്‍ദിച്ച യുവാവിനെ കടത്തി കൊണ്ട് പോയവര്‍ക്കെതിരെ കേസെടുക്കുമെന്ന് വളയം പോലീസ് അറിയിച്ചു

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.