Friday, November 16th, 2018

അട്ടയുടെ കടിയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു

തൃശൂര്‍: കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലിരിക്കേ അണുബാധയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു. ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ചാവക്കാട് മത്തിക്കായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധചികിത്സയൊന്നും തേടിയിരുന്നില്ല. പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് … Continue reading "അട്ടയുടെ കടിയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു"

Published On:Aug 4, 2018 | 8:00 am

തൃശൂര്‍: കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലിരിക്കേ അണുബാധയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു. ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ചാവക്കാട് മത്തിക്കായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധചികിത്സയൊന്നും തേടിയിരുന്നില്ല. പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം രാധ മരണമടഞ്ഞത്.

LIVE NEWS - ONLINE

  • 1
    38 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി