Saturday, February 23rd, 2019

എടിഎമ്മുകള്‍ കാലി, പക്ഷെ മാലിന്യം കുന്നുപോലെ

എടിഎമ്മിലെ ഓരോ ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ സമയത്ത് പണം നിറക്കാത്തതും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതും പരാതികള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Published On:Jul 16, 2018 | 1:59 pm

കണ്ണൂര്‍: നഗരത്തിലെ എടിഎമ്മുകള്‍ ഇടപാടുകാര്‍ക്ക് തലവേദനയാവുന്നു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ചില ബാങ്കുകളുടെ എടിഎമ്മുകളാണ് ഉപഭോക്താക്കളെ വലക്കുന്നത്. പല തവണ ഇതിനെതിരെ ബാങ്കില്‍ പരാതി പറഞ്ഞവര്‍ക്കും നിരാശ മാത്രമാണ് ഫലം.
യഥാസമയം പണം നിറക്കാത്തതാണ് എടിഎമ്മുകളിലെ പ്രധാന പശ്‌നം. ബാങ്കുകാര്‍ ഏല്‍പിച്ച സ്വകാര്യ ഏജന്‍സികള്‍ എ ടി എമ്മുകളില്‍ പണം നിറക്കാത്തതിനാല്‍ മിക്കപ്പോഴും ഇവ ശൂന്യമായിരിക്കും. ഇതു കാരണം പണമെടുക്കാന്‍ ചെല്ലുന്ന ഉപഭോക്താക്കള്‍ അത്യാവശ്യഘട്ടങ്ങളില്‍ വലയുകയാണ്. പല എ ടി മ്മുകളിലും പണമുണ്ടോയെന്ന്് നോക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഇരട്ട പ്രഹരമാകുന്നു.
മാത്രമല്ല ഇവ യഥാസമയം ശുചീകരിക്കാത്തതിനാല്‍ പലയിടങ്ങളിലും മാലിന്യം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന സ്ലിപ്പും മറ്റ് അവശിഷ്ടങ്ങളും ഇവിടങ്ങളില്‍ കുന്നുകൂടികിടക്കുകയാണ്. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള എസ്ബിഐ എടിഎമ്മില്‍ പലപ്പോഴും പണം ഉണ്ടാകാറില്ല. പക്ഷെ ഇവിടെ എടിഎം സ്ലിപ്പുകളുടെ കൂമ്പാരം അകത്തും പുറത്തും കുന്നുപോലെ കൂടിക്കിടക്കുന്നത് കാണാം. മാത്രമല്ല പല എടിഎമ്മികകളിലും സെക്യൂരിറ്റി ഉണ്ടാകാറില്ല. നാടൊട്ടുക്കും എടിഎം കവര്‍ച്ച പെരുകുമ്പോഴാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഈ അനാസ്ഥ തുടരുന്നത്. എസിയും ലൈറ്റും പല എടിഎമ്മുകളിലും പ്രവര്‍ത്തിക്കാറില്ല. ഇതെല്ലാം കവര്‍ച്ചക്കാര്‍ക്കും പിടിച്ചു പറിക്കാര്‍ക്കും അനുഗ്രഹമാവുകയാണ്.
ജില്ലയിലെ എടിഎമ്മുകളില്‍ പലതിലും ഇപ്പോഴും പഴയ കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സ്വിച്ചുകള്‍ പലപ്പോഴും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാറില്ല. മങ്ങിയ വെളിച്ചം കാരണം സ്‌ക്രീനില്‍ തെളിയുന്നത് വായിച്ചെടുക്കാനും പ്രയാസം. ബാലന്‍സ് നോക്കുന്നവര്‍ക്ക് റസീറ്റ് കിട്ടാറില്ലെന്ന ആക്ഷേപവും ശക്തമാണ്. എടിഎമ്മിലെ ഓരോ ഇടപാടുകള്‍ക്കും ചാര്‍ജ് ചെയ്യുന്ന ബാങ്കുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാത്തത് വ്യാപക പരാതികള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    47 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം