Saturday, January 19th, 2019

എടിഎമ്മുകള്‍ കാലി; രാജ്യത്ത് വീണ്ടും നോട്ടുക്ഷാമം

എന്നാല്‍ കേരളത്തില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ല.

Published On:Apr 17, 2018 | 12:01 pm

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം രൂക്ഷമാകുന്നു. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്നാണ് അറിയുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങളാണ് എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങളും എ.ടി.എമ്മുകളില്‍ പണമില്ലെന്ന് ട്വീറ്റ് ചെയ്യുന്നു.
നോട്ടു നിരോധന കാലത്തെ കറന്‍സി ക്ഷാമത്തെ ഓര്‍മിപ്പിക്കും വിധം നീണ്ട നിരകളാണ് എ.ടി.എമ്മുകള്‍ക്ക് മുന്നിലുള്ളത്. ഇന്നലെ മുതല്‍ തന്നെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടു.
ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്. എന്നാല്‍ കേരളത്തില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ല.
എന്നാല്‍ രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. പ്രശ്‌നം പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കുടുതല്‍ പണമുള്ളയിടത്തുന്നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതിവിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വിപണിയില്‍നിന്ന് 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. കര്‍ഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍