Thursday, November 15th, 2018

അതിരപ്പിള്ളി സര്‍ക്കാര്‍ പിന്‍മാറില്ല

      ഇടുക്കി: അതിരപ്പിള്ളിയില്‍നിന്ന് പിന്‍മാറേണ്ടതില്ലെന്ന് സര്‍ക്കാര്‍. ബദല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി സാധ്യതയടച്ചു കളയേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഘടകകക്ഷികളില്‍നിന്നടക്കം എതിര്‍പ്പുയരുമ്പോഴാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് ഉന്നതതല യോഗം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ‘ജൈവ കലവറയായ അതിരപ്പിള്ളിയെ കീറിമുറിച്ച് വൈദ്യുതി, അതല്ലെങ്കില്‍ പരിസ്ഥിതിക്ക് ഒരുദോഷവും വരുത്താതെ സോളാര്‍ പാടങ്ങള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി’ ഈ ആശയമാണ് ചര്‍ച്ചക്ക് വന്നത്. പദ്ധതി അതിരപ്പിള്ളിയുടെ ജൈവവൈവിധ്യത്തിന് ഒരു തകരാറും ഉണ്ടാക്കില്ലെന്നും ‘അതിരപ്പിള്ളിക്ക് ബദല്‍’ എന്ന … Continue reading "അതിരപ്പിള്ളി സര്‍ക്കാര്‍ പിന്‍മാറില്ല"

Published On:Jun 12, 2017 | 9:29 am

athirapally

 

 

 
ഇടുക്കി: അതിരപ്പിള്ളിയില്‍നിന്ന് പിന്‍മാറേണ്ടതില്ലെന്ന് സര്‍ക്കാര്‍. ബദല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി സാധ്യതയടച്ചു കളയേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഘടകകക്ഷികളില്‍നിന്നടക്കം എതിര്‍പ്പുയരുമ്പോഴാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് ഉന്നതതല യോഗം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ‘ജൈവ കലവറയായ അതിരപ്പിള്ളിയെ കീറിമുറിച്ച് വൈദ്യുതി, അതല്ലെങ്കില്‍ പരിസ്ഥിതിക്ക് ഒരുദോഷവും വരുത്താതെ സോളാര്‍ പാടങ്ങള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി’ ഈ ആശയമാണ് ചര്‍ച്ചക്ക് വന്നത്. പദ്ധതി അതിരപ്പിള്ളിയുടെ ജൈവവൈവിധ്യത്തിന് ഒരു തകരാറും ഉണ്ടാക്കില്ലെന്നും ‘അതിരപ്പിള്ളിക്ക് ബദല്‍’ എന്ന നിലയില്‍ സൗരോര്‍ജ പദ്ധതി അനുവദിക്കുന്നത് വാതില്‍ എന്നത്തേക്കുമായി കൊട്ടിയടക്കലാകുമെന്നുമാണ് യോഗം വിലയിരുത്തിയത്.
അതിരപ്പിള്ളിക്ക് ബദല്‍ എന്ന തലക്കെട്ടില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിന് നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) സര്‍ക്കാറിനു പദ്ധതി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചക്ക് വന്നത്. അതേസമയം, എന്‍.ടി.പി.സിയുടെ അപേക്ഷ യോഗം പരിഗണിച്ചില്ല. അതിരപ്പിള്ളിയില്‍നിന്ന് കണക്കാക്കുന്നതിലേറെ വൈദ്യുതി ചുരുങ്ങിയ സമയത്തിനുള്ളിലും കുറഞ്ഞ ചെലവിലും ലഭ്യമാകുമെന്നതാണ് ബദല്‍ പദ്ധതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അതിരപ്പിള്ളിക്ക് ഇത് എന്തുകൊണ്ട് ബദല്‍ ആകുമെന്ന റിപ്പോര്‍ട്ട് സഹിതം 350 മെഗാവാട്ടിന്റെ പദ്ധതിയാണ് എന്‍.ടി.പി.സി സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കുന്നത്. അതിരപ്പിള്ളി നടപ്പായാല്‍ പരമാവധി 163 മെഗാവാട്ടില്‍ താഴെ മാത്രമാണ് കിട്ടുക. സര്‍ക്കാറിനു ഭൂമി ഏറ്റെടുക്കേണ്ടതില്ല.
പദ്ധതി നടപ്പാക്കാന്‍ 400 കോടിയില്‍ താഴെ മാത്രമേ ചെലവ് വരൂ. പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ല. യൂനിറ്റിന് മൂന്ന് രൂപയില്‍ താഴെ നിരക്കില്‍ സൗരോര്‍ജ വൈദ്യുതി നല്‍കാനാവും തുടങ്ങിയ നേട്ടങ്ങളുമുണ്ട്. അതിരപ്പള്ളിക്ക് 936 കോടിയിലേറെ ചെലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്.

LIVE NEWS - ONLINE

  • 1
    37 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 2
    54 mins ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 3
    57 mins ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 4
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 5
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 6
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 7
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 8
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

  • 9
    2 hours ago

    ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍