Thursday, April 25th, 2019

അതിരപ്പിള്ളി വ്യൂ പോയിന്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച

ചാലക്കുടി റോട്ടറി ക്ലബിന്റേയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേയും സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് അതിരപ്പിള്ളി വ്യൂ പോയിന്റിന്റെ തയ്യാറാകുന്നത്.

Published On:May 24, 2018 | 8:07 am

തൃശൂര്‍: ചാലക്കുടി റോട്ടറി ക്ലബിന്റേയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേയും സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവില്‍ തയ്യാറാക്കിയ അതിരപ്പിള്ളി വ്യൂ പോയിന്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ബി.ഡി ദേവസി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. വ്യൂ പോയിന്റിന്റെ തുടര്‍പരിചരണം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വ്യൂ പോയിന്റിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് വ്യൂ പോയിന്റും നടപ്പാതയും ടൈല്‍ വിരിക്കുകയും കൈവരികള്‍ സ്ഥാപിക്കുകയും ഇരിപ്പിടങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതിരപ്പിള്ളി പഞ്ചായത്തിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് റോട്ടറി ക്ലബിന്റെ വിദ്യാഭ്യാസ ധനസഹായം റോട്ടറി അസി. ഗവര്‍ണര്‍ ഡോ. ബോബി ദേവസ്യ വിതരണം ചെയ്യും. പ്രസിഡന്റ് ജോസ് ഡി. കല്ലേലി, അസി. ഗവര്‍ണര്‍ ഡോ. ബോബി ദേവസ്യ, പ്രോജക്ട് ചെയര്‍മാന്‍ എം.കെ ഒബൈദുള്ള, കമ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ ഷാജു ചിറയത്ത്, ട്രഷറര്‍ രാജു പടയാട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    2 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    3 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    3 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    4 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    4 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം