Monday, September 24th, 2018

അതിരപ്പിള്ളിയുടെ മനസ്സ്

    അതിരപ്പള്ളി സുന്ദരിയാണ്. കാടിന്റെ മനോഹാരിതക്കുള്ളില്‍ സഞ്ചാരികളുടെ പാദ സ്പര്‍ശനമേറ്റുണരാന്‍ വെമ്പുന്ന പ്രകൃതിയുടെ ഈ വരദാനത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ആകര്‍ഷണീയതയുണ്ട്. അടുക്കുന്തോറും വിസ്മയമേകുന്ന അതിരപ്പിള്ളിയുടെ ഗുണം ഇനിയെങ്കിലും പുറം ലോകമറിയേണ്ടതുണ്ട്്. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ … Continue reading "അതിരപ്പിള്ളിയുടെ മനസ്സ്"

Published On:Aug 22, 2013 | 5:48 pm

athirapally water falls

 

 

അതിരപ്പള്ളി സുന്ദരിയാണ്. കാടിന്റെ മനോഹാരിതക്കുള്ളില്‍ സഞ്ചാരികളുടെ പാദ സ്പര്‍ശനമേറ്റുണരാന്‍ വെമ്പുന്ന പ്രകൃതിയുടെ ഈ വരദാനത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ആകര്‍ഷണീയതയുണ്ട്. അടുക്കുന്തോറും വിസ്മയമേകുന്ന അതിരപ്പിള്ളിയുടെ ഗുണം ഇനിയെങ്കിലും പുറം ലോകമറിയേണ്ടതുണ്ട്്. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ മാനുകളെയും മറ്റു മൃഗങ്ങളെയും കാണാം. കൂടാതെ വിനോദസഞ്ചാരികള്‍ക്കായി വിവിധ റൈഡുകളുള്ള വാട്ടര്‍ തീം പാര്‍ക്കുകളുമുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍നിന്ന് 32 കിലോ മീറ്റര്‍ അകലെ ചാലക്കുടിമലക്കപ്പാറ സംസ്ഥാനപാതയിലൂടെ പോകുമ്പോള്‍ ചാലക്കുടിപ്പുഴയിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ അതിരപ്പിള്ളിവാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. പ്രകൃതിയുടെ അപൂര്‍വമായ ദൃശ്യവിരുന്നുകളുടെ ഒരു പരമ്പരതന്നെയുണ്ടിവിടെ. അതുകൊണ്ട് ഇവിടേക്കുള്ള ഒരു ട്രിപ്പ് വിനോദസഞ്ചാരികള്‍ക്ക് ഒരിക്കലും നഷ്ടമല്ല. ചാലക്കുടിയിലെത്തിയാല്‍ ഇവിടെ വാഹന സൗകര്യമുണ്ട്. രാവിലെ 7 മുതല്‍ സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ലഭ്യമാണ്.  athirapally water falls full
അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഇവിടത്തെപ്രധാന ആകര്‍ഷണം.വേനല്‍ക്കാലത്ത് പുഴയിലിറങ്ങാന്‍ അനുവദിക്കും. പടിക്കെട്ടുകള്‍ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങിച്ചെന്നാല്‍ പ്രത്യേകമായ അനുഭൂതിയാണ്. ജീവിതത്തില്‍ മറക്കാനാവാത്ത കാഴ്ചയാണിത്. അതിരപ്പിള്ളിയില്‍നിന്ന് 3 കി.മീ. അപ്പുറത്തുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടവും ആകര്‍ഷകമാണ്. വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങളും മറ്റുമായി ചെറിയ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അപകടസാധ്യത വളരെയധികമുള്ളതുകൊണ്ട് ഇവിടെ അധികം പുഴയിലേക്കിറങ്ങാന്‍ സമ്മതിക്കില്ല.
മഴക്കാലത്തും അല്ലാതെയുമായി നിരവധി സഞ്ചാരികള്‍ അതിരപ്പിള്ളിതേടിയെത്തുന്നുണ്ട്. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ഇവിടത്തെ കാഴ്ചകള്‍ മനസില്‍ നിന്ന് മാഞ്ഞ് പോകില്ല. കാരണം ഈ പ്രദേശത്തിന്റെ വശ്യത പറഞ്ഞറിയിക്കാനാവാത്തതാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  2 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  7 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  7 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  8 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  9 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  9 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  9 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  10 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍