Tuesday, August 22nd, 2017

അതിരപ്പിള്ളി വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല

പ്രതിപക്ഷത്തെ ചാരി പിണറായിയെ കുറ്റപ്പെടുത്താന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ശ്രമിക്കുന്നുണ്ട്. ഇത് വിലപ്പോവില്ല.

Published On:Aug 12, 2017 | 12:36 pm

തിരു: അതിരപ്പിള്ളി വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. താനും ഉമ്മന്‍ ചാണ്ടിയും ഇതുമായി ബന്ധപ്പെട്ട് ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതോടൊപ്പം, പ്രതിപക്ഷത്തെ ചാരി പിണറായിയെ കുറ്റപ്പെടുത്താന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് വിലപ്പോവില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് സ്വന്തമായി പറയുകയാണ് വി.എസ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരപ്പള്ളി അഭിപ്രായ സമന്വയത്തിലൂടെയേ പദ്ധതി നടപ്പിലാക്കാനാകൂവെന്നാണ്് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്.പദ്ധതി സംബന്ധിച്ച് ഭരണകക്ഷിയില്‍ തന്നെ ഭിന്നതയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു