Friday, April 26th, 2019

ആതര്‍ S340 ഇലക്ട്രിക് സ്‌കൂട്ടര്‍, ബുക്കിങ്ങ് 2018 ജൂണ്‍ മുതല്‍ ആരംഭിക്കും

ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ട340 പ്രോട്ടോടൈപ്പില്‍ നല്‍കിയിരുന്നത്

Published On:Apr 30, 2018 | 10:13 am

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി പുറത്തിറക്കുന്ന S340 ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിങ്ങ് ജൂണ്‍ മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ബുക്കിങ് സാധ്യമാകുക. മറ്റു പ്രധാനപ്പെട്ട നഗരങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ബുക്കിങ് തുടങ്ങും.
കണ്‍സെപ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് S340 വിപണിയിലേക്കെത്തുന്നത്. മണിക്കൂറില്‍ 72 കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് S340 പ്രോട്ടോടൈപ്പില്‍ നല്‍കിയിരുന്നത്. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 50000 കിലോമീറ്ററാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്ന കാലാവധി.
ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ചസ്‌ക്രീന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റ്സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവ ആതര്‍ S340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്

LIVE NEWS - ONLINE

  • 1
    14 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി