Saturday, January 19th, 2019

സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. പാല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി അശ്വന്ത് (13) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് കാക്കയങ്ങാടിനടുത്ത് കായ പനച്ചിയില്‍ വെച്ച് അശ്വന്ത് ഓടിച്ച സൈക്കിള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് കാലത്ത് മരണമടയുകയായിരുന്നു. ചികിത്സാ പിഴവ് കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മുഴക്കുന്ന് എസ് ഐ രാജേഷ് … Continue reading "സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു"

Published On:Aug 8, 2017 | 3:12 pm

കണ്ണൂര്‍: സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. പാല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി അശ്വന്ത് (13) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് കാക്കയങ്ങാടിനടുത്ത് കായ പനച്ചിയില്‍ വെച്ച് അശ്വന്ത് ഓടിച്ച സൈക്കിള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് കാലത്ത് മരണമടയുകയായിരുന്നു. ചികിത്സാ പിഴവ് കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മുഴക്കുന്ന് എസ് ഐ രാജേഷ് ഇന്‍ക്വസ്റ്റ് നടത്തി.
കാക്കയങ്ങാട് നെല്ലൂര്‍ വെള്ളം പാറയിലെ നടുക്കണ്ടി ഹൗസില്‍ ശശി-ഷിംന ദമ്പതികളുടെ മകനാണ്. ഏക സഹോദരി: അശ്വതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകിട്ടോടെ കാക്കയങ്ങാട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് പാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു