Monday, November 19th, 2018

കേരളത്തിന് സഹായവുമായി അസൂസും

പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ അസൂസ് ഉത്പന്നങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനായി എല്ലാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളിലും അസൂസിന്റെ ക്യാമ്പ്

Published On:Sep 4, 2018 | 8:43 am

കേരളത്തിന് സഹായവുമായി തായ്‌വാനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ അസൂസും. പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ അസൂസ് ഉത്പന്നങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനായി ഉപയോക്താക്കള്‍ക്ക് എല്ലാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളിലും അസൂസ് ഒരു ക്യാമ്പ് സ്ഥാപിക്കും. കമ്പനി ഉപഭോക്താക്കള്‍ക്ക് ലേബര്‍ ചാര്‍ജ്ജില്‍ 100% സൗജന്യമായിട്ടാണ് നല്‍കുക.
വെള്ളത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ പാര്‍ട്സുകള്‍ക്ക് കമ്പനി 50 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേടായ ഭാഗങ്ങള്‍ മാറ്റി വാങ്ങേണ്ടി വന്നാല്‍ അതിന് വരുന്ന വിലയുടെ പകുതി മാത്രം നല്‍കിയാല്‍ മതിയാകും. ആഗസ്റ്റ് 30 ന് തുടങ്ങിയ ക്യാമ്പ് സെപ്റ്റംബര്‍ 10 വരെയാണ്. വാറണ്ടിയുള്ള ഉപകരണങ്ങലില്‍ മാത്രമായിരിക്കും 50% ഓഫര്‍ ലഭിക്കുക. ഉകരണങ്ങല്‍ വാറണ്ടി കഴിഞ്ഞതാണെങ്കില്‍ മുഴുവന്‍ തുകയും നല്‍കേണ്ടി വരും.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    23 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    24 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി