Wednesday, October 16th, 2019

ആസ്തമ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..എന്നാല്‍ ഇവ നിര്‍ബന്ധമായും കഴിച്ചിരിക്കണം

ആസ്തമയുള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

Published On:Aug 2, 2019 | 9:30 am

പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങള്‍. ഇന്‍ഹേലര്‍ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയില്‍ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകള്‍ തീരെ ചെറിയ അളവില്‍ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത്. ആസ്തമയുള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെ ബാധിക്കുന്നതാണ്. ആസ്തമയുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
ബേക്കറി പലഹാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളില്‍ കൃത്രിമമായ മധുരമാണ് ചേര്‍ക്കാറുള്ളത്. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. പാല്‍ ഉല്‍പ്പന്നങ്ങള്‍ ആസ്തമയുള്ളവര്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ആസ്തമ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ആസ്തമരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങള്‍. പ്രത്യേകിച്ച് കുട്ടികളില്‍.
കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്
ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്തമ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തിളപ്പിച്ച വെള്ളത്തില്‍ ചെറിയ കഷ്ണം ഇഞ്ചി ചേര്‍ക്കുക. തണുത്തതിന് ശേഷം കുടിക്കാം. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാല്‍നട്ട്. ഇതിന് ആസ്തമയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്തമ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ് പാലില്‍ തിളപ്പിച്ച്? തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്തമക്ക് ഇത് ഏറെ ഫലപ്രദമാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 2
    3 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 3
    6 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 4
    1 hour ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 5
    1 hour ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

  • 6
    2 hours ago

    യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

  • 7
    2 hours ago

    എല്ലാവരും എന്റെ പിറകെ

  • 8
    2 hours ago

    മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

  • 9
    2 hours ago

    തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍