അസ്ലം വധം; രണ്ടു പേര്‍കൂടി അറസ്റ്റില്‍

Published:November 25, 2016

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രധാന പ്രതികള്‍ കൂടി അറസ്റ്റില്‍. പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശികളായ ഷിബു(28),ശ്രീജിത്ത് (32)എന്നിവരെയാണ് നാദാപുരം സി.ഐ. ജോഷിജോസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ പുലര്‍ച്ചെ ഇവരുടെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത്് നാദാപുരം സ്‌റ്റേഷനിലെത്തിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇവരോടൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരെയും ഇവരുപയോഗിച്ച ആയുധങ്ങളും കണ്ടെത്താനുണ്ട്.രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.