Friday, February 22nd, 2019

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാര്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി

Published On:Aug 21, 2018 | 9:57 am

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഗോദയില്‍നിന്ന് രണ്ടാം സ്വര്‍ണം. ഇന്നലെ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി വിനേഷ് ഫോഗട്ട് സ്വര്‍ണമണിഞ്ഞു. ജാപ്പനീസ് താരമായ യൂകി ഇറിയെ 6-2നു കീഴടക്കിയാണ് വിനേഷ് ഇന്ത്യന്‍ അക്കൗണ്ടില്‍ രണ്ടാം സ്വര്‍ണം എത്തിച്ചത്. ഒരുഘട്ടത്തില്‍ 4-0നുവരെ മുന്നിട്ടുനിന്നശേഷമാണ് വിനേഷ് രണ്ട് പോയിന്റ് വഴങ്ങിയതുപോലും. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാര്‍ യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നതുകണ്ട ആദ്യ ദിനത്തിന്റെ അവസാനം പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. അതേസമയം, ഇന്നലെ വനിതകളുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കലം നഷ്ടപ്പെട്ടു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പൂജ ധണ്ഡ ജപ്പാന്റെ കത്സുകി സകഗാമിയോട് പരാജയപ്പെട്ടു. 6-1നായിരുന്നു ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചത്.
സുശീല്‍ കുമാറിനു പിന്നാലെ ഇന്നലെ സാക്ഷി മാലിക്കും ഇന്ത്യക്ക് ഗോദയില്‍ നിരാശ സമ്മാനിച്ചു. ഒളിമ്പിക് ജേതാവായ സാക്ഷി വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി സെമിയില്‍ പരാജയപ്പെട്ടു.
കിര്‍ഗിസ്ഥാന്റെ ഐസുലു ത്യാനിബെകോവയോടാണ് സാക്ഷി ശക്തമായ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങിയത്. 7-9നായിരുന്നു സാക്ഷിയുടെ തോല്‍വി. എന്നാല്‍, വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയ സാക്ഷിക്ക് അവിടെയും പിഴച്ചു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സാക്ഷി മാലിക്ക് കൊറിയന്‍ താരത്തിനോട് തോല്‍വി വഴങ്ങി.
ബാഡ്മിന്റണ്‍ പുരുഷവനിതാ ടീം ഇനത്തില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. വനിതാ ടീം ക്വാര്‍ട്ടറില്‍ ഇന്ത്യ ജപ്പാനോട് 3-1നു പരാജയപ്പെട്ട് പുറത്തായി. പുരുഷന്മാര്‍ ഇന്തോനേഷ്യയോട് അതേ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങി.
പുരുഷ ടീം മത്സരത്തിലെ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ജയം നേടിയതൊഴിച്ചാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം നേരിടേണ്ടിവന്നു. 21-15, 21-19നായിരുന്നു പ്രണോയിയുടെ ജയം.

 

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    22 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 8
    22 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്

  • 9
    23 hours ago

    സ്വര്‍ണ വിലയില്‍ കുറവ്