Thursday, April 25th, 2019

മെഡല്‍കൊയ്ത്ത് നടത്തിയവര്‍ രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍

മെഡല്‍ കൊയ്ത്തുമായി അവര്‍ തിരിച്ചെത്തി. ഏഷ്യന്‍ ഗെയിംസില്‍ എട്ടാംസ്ഥാനത്താണെങ്കിലും മികച്ച പ്രകടനം നടത്തിയ കായിക താരങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷക്ക് ഉണര്‍വേകുന്നു. ഓരോ ഏഷ്യന്‍ ഗെയിംസ് അവസാനിക്കുമ്പോഴും ബാക്കിയാക്കുന്ന ഇന്ത്യയുടെ ദുഖം ഇപ്പോഴും നിലനില്‍ക്കുന്നു. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനക്കാരായ ഇന്ത്യയുടെ കായിക കുതിപ്പ് ഇങ്ങിനെ മതിയോ? മികച്ച പ്രകടനത്തിലൂടെ കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കി കായിക ഭൂപടത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുകയെന്ന സ്വപ്‌നം ഇനിയും അകലെ തന്നെ. ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനക്കാരായ ചൈനക്ക് ഏഷ്യന്‍ ഗെയിംസിലും ഒന്നാം സ്ഥാനം … Continue reading "മെഡല്‍കൊയ്ത്ത് നടത്തിയവര്‍ രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍"

Published On:Sep 4, 2018 | 2:08 pm

മെഡല്‍ കൊയ്ത്തുമായി അവര്‍ തിരിച്ചെത്തി. ഏഷ്യന്‍ ഗെയിംസില്‍ എട്ടാംസ്ഥാനത്താണെങ്കിലും മികച്ച പ്രകടനം നടത്തിയ കായിക താരങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷക്ക് ഉണര്‍വേകുന്നു. ഓരോ ഏഷ്യന്‍ ഗെയിംസ് അവസാനിക്കുമ്പോഴും ബാക്കിയാക്കുന്ന ഇന്ത്യയുടെ ദുഖം ഇപ്പോഴും നിലനില്‍ക്കുന്നു. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനക്കാരായ ഇന്ത്യയുടെ കായിക കുതിപ്പ് ഇങ്ങിനെ മതിയോ? മികച്ച പ്രകടനത്തിലൂടെ കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കി കായിക ഭൂപടത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുകയെന്ന സ്വപ്‌നം ഇനിയും അകലെ തന്നെ. ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനക്കാരായ ചൈനക്ക് ഏഷ്യന്‍ ഗെയിംസിലും ഒന്നാം സ്ഥാനം നിലനിര്‍ത്താനായത് അവരുടെ കായിക മികവിന്റെ അടിസ്ഥാനം തന്നെയാണ്. 132 സ്വര്‍ണമുള്‍പ്പെടെ 289മെഡലുകള്‍ കരസ്ഥമാക്കിയ ചൈനയുടെ എത്രയോ അകലെയാണ് കായികമേഖലയില്‍ ഇന്ത്യയുടെ സ്ഥാനം. 15 സ്വര്‍ണവും 24 വെള്ളിയുമുള്‍പ്പെടെ 69 സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യ ചൈനക്കൊപ്പമെത്താന്‍ അടുത്തകാലത്തൊന്നും സാധ്യതയില്ല. കാരണം മികച്ച പരിശീലനവും അത്‌ലറ്റുകളുടെ കായിക മികവ് നിലനിര്‍ത്തുന്നതിനുള്ള സാഹചര്യവും പ്രോത്സാഹനവുമൊക്കെ ചൈനയെ പോലെ ലഭ്യമല്ലാത്തിടത്ത് ഇന്ത്യക്ക് ഇത്രയൊക്കെയെ പ്രതീക്ഷിക്കേണ്ടതുള്ളൂ. ചൈന മത്സരിക്കാതിരുന്ന ഒന്നാമത് ഏഷ്യാഡില്‍ രണ്ടാമതെത്തിയതാണ് നമ്മുടെ മികച്ച നേട്ടം. 1962ല്‍ ജക്കാര്‍ത്തയില്‍ 62 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ഗ്രാഫ് താഴോട്ട് തന്നെ. അത്‌ലറ്റിക്‌സിലും ഗെയിംസിലും മാത്രമല്ല. മറ്റ് പല രംഗങ്ങളിലും ചൈനയുടെ വളര്‍ച്ച അസൂയാവഹമാണെന്ന് സഞ്ചാരികള്‍ വ്യക്തമാക്കുന്നു. മികച്ച അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ശുശ്രൂഷാരംഗം, ശുചിത്വം, റോഡുകളുടെ നിലവാരം, വ്യവസായ കാര്‍ഷിക മേഖലയിലെ വളര്‍ച്ച എന്നിവ ഇന്ത്യ ചൈനയെ കണ്ടുപഠിക്കണം. ഏഴുസ്വര്‍ണവും പത്ത് വെള്ളിയും രണ്ട് വെങ്കലവുമടക്കം 19 മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യ മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും അത്‌ലറ്റിക്‌സിലാണ് തങ്ങളുടെ മികവ് പ്രകടമാക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് വര്‍ധിപ്പിക്കണമെങ്കില്‍ മികച്ച പരിശീലനവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ലക്ഷ്യബോധമുള്ള കായിക നയവും അടിസ്ഥാന സൗകര്യങ്ങളും അതിനാവശ്യമായ ഫണ്ടും കായികമേഖലക്ക് വേണ്ടി ലഭ്യമാക്കാന്‍ ഭരണകര്‍ത്താക്കളില്‍ നിന്ന് നടപടിയുണ്ടാവണം. നീന്തല്‍, ഭാരോദ്വഹനം, ജിംനാസ്റ്റിക് എന്നിവയില്‍ ഒരു മെഡല്‍ പോലും നേടാനാകാത്തത് ഒരു പോരായ്മയായി തന്നെ കണ്ട് അവ പരിഹരിക്കാനാവശ്യമായ ഊര്‍ജ്ജസ്വലമായ ഇടപെടലുകളുണ്ടാവണം. അതിന് ചെറുപ്പത്തില്‍ തന്നെ കായിക മികവും താല്‍പര്യവുമുള്ള കുട്ടികളെ കണ്ടെത്തി തുടര്‍പരിശീലന സൗകര്യം ലഭ്യമാക്കണം. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍സന്‍, 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ സംഘത്തിലെ വിസ്മയ, മൂന്ന് വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസ്, ലോംഗ് ജമ്പില്‍ വെള്ളിനേടിയ വി നീന, റിലേയില്‍ വെള്ളി നേടിയ കുഞ്ഞുമുഹമ്മദ്, പി യു ചിത്ര എന്നിവരുടെ പട്ടികയിലേക്ക് കൂടുതല്‍ കഴിവുള്ള കായിക താരങ്ങള്‍ ഇനിയും വളര്‍ന്നുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജക്കാര്‍ത്തയില്‍ രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങളെ ഞങ്ങളും അഭിനന്ദിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  13 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  15 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  16 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  17 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  18 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  18 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  20 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  22 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം