Thursday, September 20th, 2018

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരിതെളിയും

120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഭീമന്‍ സ്റ്റേജാണ് ഉദ്ഘാടന പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Published On:Aug 18, 2018 | 10:09 am

ജക്കാര്‍ത്ത: ഏഷ്യയുടെ സ്വന്തം കായികമാമാങ്കമായ ഏഷ്യന്‍ ഗെയിംസ് ഇന്ന് തിരിതെളിയും. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഗെലോറ ബുംഗ് കര്‍ണോ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.45 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം കായികതാരങ്ങള്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും.
പ്രശസ്ത ഇന്തോനേഷ്യന്‍ ഗായകരായ ആന്‍ഗുന്‍, റെയ്‌സ, ടുലൂസ് തുടങ്ങിയവരുടെ ലൈവ് സംഗീത ഷോയാണ് ഉദ്ഘാട ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഇന്തോനേഷ്യയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മിച്ചിരിക്കുന്ന120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഭീമന്‍ സ്റ്റേജാണ് ഉദ്ഘാടന പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 4,000 പേരടങ്ങുന്ന നൃത്തസംഘമാണ് കാണികളെ തങ്ങളുടെ നൃത്തച്ചുവടുകളിലൂടെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഇന്തോനേഷ്യയുടെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം ലോകത്തിന് കാണിച്ചുകൊടുക്കുന്ന പരിപാടികളായിരിക്കും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരിക്കുക എന്ന് സംഘാടകര്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റ് ഉണ്ടായിരിക്കും. ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്രയാണ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാക ഏന്തുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു