Thursday, September 19th, 2019

പൊന്‍പറ കൊണ്ട് സ്‌നേഹമളന്ന്…

പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ സ്‌നേഹവിരുന്നൊരുക്കി ഷബീര്‍

Published On:Nov 14, 2018 | 10:00 am

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ സ്‌നേഹവിരുന്നൊരുക്കി വിദ്യാര്‍ത്ഥി ശ്രദ്ധേയനായി. പാപ്പിനിശ്ശേരി കാട്ടിലെ പള്ളിയില്‍ അബൂബക്കറിന്റെയും സാബിറയുടെയും ഇളയമകന്‍ ഷബീറാണ് താന്‍ പത്ത് വര്‍ഷത്തോളം പഠിച്ച തോട്ടട ആശ്രയം സ്‌പെഷല്‍ സ്‌കൂളില്‍ സ്‌നേഹ വിരുന്നൊരുക്കിയത്. സന്തോഷവും സൗഹാര്‍ദ്ദവും അലയടിച്ചുയര്‍ന്ന നിഷ്‌ക്കളങ്ക മനസുകളുടെ കൂടിച്ചേരലിന്റെ സ്‌നേഹപ്പകര്‍ച്ച പൊന്‍പറ കൊണ്ട് അളന്നാലും മതിയാവില്ലെന്ന് സംഗമത്തില്‍ പങ്കെടുത്ത അധ്യാപകരും രക്ഷാകര്‍ത്താക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കും മനസിലായി.
മാനസിക വെല്ലുവിളി നേരിടുന്ന ഷബീര്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പത്താമത്തെ വയസ്സിലാണ് ആശ്രയ സ്‌പെഷല്‍ സ്‌കൂളിലെത്തിയത്. സ്വന്തമായി യാതൊരു പ്രവൃത്തിയും ചെയ്യാനാവാതെ പ്രയാസത്തിലായിരന്ന ഷബീര്‍ പടിപടിയായി വളരുകയായിരുന്നു. സംസാരിക്കുന്നത് പോലും മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. ഹൈപ്പര്‍ ആക്ടിവിറ്റീസും ഉണ്ടായിരുന്നു. ആശ്രയയിലെ പരിശീലനത്തിലൂടെ ഷബീര്‍ വളര്‍ന്നു. മികച്ച വിദ്യാര്‍ത്ഥിയായി 2004 ല്‍ ഷബീര്‍ പുറത്തിറങ്ങി.
ഇന്ന് ഷബീര്‍ വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറിയിലെ സ്ഥിരം തൊഴിലാളിയാണ്. ഒക്ടോബര്‍ മാസമാണ് ഷബീറിനെ ഫാക്ടറിയിലെ സ്ഥിരം തൊഴിലാളിയായി നിയമിച്ചത്. ആദ്യമാസത്തെ ശമ്പളം കിട്ടിയപ്പോള്‍ ആ തുക ആശ്രയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനായി തീരുമാനിക്കുകയായിരുന്നു. പിതാവ് അബൂബക്കര്‍ വെസ്‌റ്റേണ്‍ ഇന്ത്യയില്‍ തൊഴിലാളിയായിരുന്നു. പിതാവിനൊപ്പം ഷബീര്‍ 2007 മുതല്‍ ജോലി പഠിക്കാനായി ഫാക്ടറിയില്‍ പോയി തുടങ്ങിയിരുന്നു. കമ്പനി മാനേജിംഗ് ഡയരക്ടര്‍ മായിന്‍ മുഹമ്മദിന്റെയും സഹ തൊഴിലാളികളുടെയും പ്രോത്സാഹനവും സഹകരണവും ഷബീറിന് ജോലി പഠിച്ചെടുക്കുന്നതിന് തുണയായി. അങ്ങനെയാണ് ഒക്ടോബറില്‍ ഷബീറിനെ സ്ഥിരം തൊഴിലാളിയായി നിയമിച്ചത്. സ്‌കൂള്‍ വിട്ടതിന് ശേഷവും ഷബീറും കുടുംബവും ഇടക്കിടെ ആശ്രയയില്‍പോകാറുണ്ടായിരുന്നു. ഇന്നലെ അത് സ്‌നേഹസദ്യയുമായി എന്ന് മാത്രം. തന്റെ കൂട്ടുകാരെ കാണാന്‍ ഇനിയും ആശ്രയയിലെത്തുമെന്ന് പറഞ്ഞാണ് ഷബീര്‍ പടിയിറങ്ങിയത്.

LIVE NEWS - ONLINE

 • 1
  8 mins ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 2
  33 mins ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 3
  33 mins ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 4
  42 mins ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 5
  1 hour ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 6
  1 hour ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

 • 7
  2 hours ago

  നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

 • 8
  2 hours ago

  മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

 • 9
  2 hours ago

  തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്