Monday, November 12th, 2018

കുടുംബശ്രീ ഓഫിസില്‍ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി

കോട്ടയം: കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫിസിലെത്തിയ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഷോക്കേറ്റു. എഴുമാന്തുരുത്ത് സ്വദേശി കവിതാലയം കവിത ബാഹുലേയന്റെ(40) മുടിയാണ് ഷോക്കേറ്റ് കത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. കുടുംബശ്രീ കര്‍മസേന യോഗത്തിനെത്തിയതായിരുന്നു കവിത. ഓഫിസിലെ ഭിത്തിയില്‍ തലചായ്ച്ചു നില്‍ക്കുമ്പോഴാണ് ഷോക്കേറ്റത്. തലയ്ക്കു മുന്‍വശത്തെ മുടി കുറച്ചുഭാഗം കത്തുകയും ഷോക്കേല്‍ക്കുകയും ചെയ്തതോടെ കവിത ഓടിമാറി. ഇന്നലെ ഓഫിസിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരായ നാലുപേര്‍ക്ക്കൂടി ഷോക്കേറ്റതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസ് … Continue reading "കുടുംബശ്രീ ഓഫിസില്‍ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി"

Published On:Aug 2, 2018 | 8:04 am

കോട്ടയം: കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫിസിലെത്തിയ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഷോക്കേറ്റു. എഴുമാന്തുരുത്ത് സ്വദേശി കവിതാലയം കവിത ബാഹുലേയന്റെ(40) മുടിയാണ് ഷോക്കേറ്റ് കത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. കുടുംബശ്രീ കര്‍മസേന യോഗത്തിനെത്തിയതായിരുന്നു കവിത. ഓഫിസിലെ ഭിത്തിയില്‍ തലചായ്ച്ചു നില്‍ക്കുമ്പോഴാണ് ഷോക്കേറ്റത്. തലയ്ക്കു മുന്‍വശത്തെ മുടി കുറച്ചുഭാഗം കത്തുകയും ഷോക്കേല്‍ക്കുകയും ചെയ്തതോടെ കവിത ഓടിമാറി. ഇന്നലെ ഓഫിസിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരായ നാലുപേര്‍ക്ക്കൂടി ഷോക്കേറ്റതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ഭിത്തിയിലെ നനവാണ് വൈദ്യുതി പ്രസരിച്ച് ഷോക്കേല്‍ക്കാന്‍ കാരണം. ഇതിനു മുമ്പും പലര്‍ക്കും കുടുംബശ്രീ ഓഫിസില്‍ ഷോക്കേറ്റതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍