Saturday, January 19th, 2019

പെണ്‍കുട്ടികളുടെ ‘അസമയം’ തേടി ഒരു സംഘം ക്യാമ്പസുകളില്‍

സിനിമയുടെ പ്രചരണത്തിനും സിനിമ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനുമായാണ് സിനിമാ താരങ്ങളുടെ കോളേജ് സന്ദര്‍ശനം.

Published On:Feb 10, 2018 | 11:06 am

കണ്ണൂര്‍: ‘പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക സമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ?’ ചോദ്യം തളിപ്പറമ്പിനടുത്ത കാരക്കുണ്ടിലെ എം എം നോളഡ്ജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കാവ്യയുടെതായിരുന്നു. ഇതിന് മറുപടി പറഞ്ഞത് മിഥുനാണ്. ക്യൂന്‍ എന്ന സിനിമയില്‍ അഭിനയിച്ച യുവനടന്‍ മിഥുന്‍.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സിനിമയാണ് ക്യൂന്‍. കേരളത്തിലെ സിനിമാകൊട്ടകകളില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ച് തകര്‍ത്താടുകയാണ് പുതുമുഖങ്ങളെ അണിയറയിലും അരങ്ങിലും പരിചയപ്പെടുത്തുന്ന ക്യൂന്‍.
‘പെണ്‍കുട്ടികള്‍ക്ക് ഏതാണ് അസമയം’ എന്ന് സിനിമ ചര്‍ച്ച ചെയ്യുന്നു. സമൂഹത്തിലെ പലരും ചോദിക്കാന്‍ മടിച്ച ചോദ്യങ്ങളാണ് സിനിമ ഉയര്‍ത്തുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി പ്രത്യേക സമയം ഉണ്ടോ. പെണ്‍കുട്ടികള്‍ രാത്രിസമയത്ത് പുറത്തിറങ്ങിയാല്‍ എന്താണ് തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളാണ് സിനിമ ഉയര്‍ത്തുന്നത്.
സിനിമയുടെ പ്രചരണത്തിനും സിനിമ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംതേടുന്നതിനുമായി സിനിമാ താരങ്ങള്‍ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും കണ്ണൂരിലെ വിവിധ കോളേജ് ക്യാമ്പസുകൡലെത്തിയത്.
സൂരജ്, അരുണ്‍, ഹരിദാസ്, മിഥുന്‍, നഹാസ്, ശരത്കുമാര്‍, അഭിനന്ദ്, മനു, എ ഇ മിഥുന്‍, ജുനൈസ് എന്നിവരാണ് ക്യാമ്പസുകളില്‍ കുട്ടികളുമായി സംവദിച്ചത്. സിനിമയുടെ ക്യാമറക്ക് മുന്നിലും പിന്നിലുമായി അണിനിരന്നവര്‍ എണ്‍പത് ശതമാനവും നവാഗതരാണെന്ന പ്രത്യേകതയുണ്ട്. ഡിജോ ജോസ് ആന്റണിയാണ് ക്യൂന്‍ സംവിധാനം ചെയ്തത്. ജബിന്‍ ആന്റണിയും ഷാരിസ് മുഹമ്മദുമാണ് കഥയൊരുക്കിയത്. സലിംകുമാര്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, നന്ദു, സേതുലക്ഷ്മി അമ്മ, ലിയോണ, ഡിസ, അനീഷ് ജി മേനോന്‍ തുടങ്ങിയവരും വേഷമിട്ടു.
എം എം നോളഡ്ജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സി ഇ ഒ ഡോ. ഷാഹു ല്‍ ഹമീദ് സിനിമാതാരങ്ങളെ സ്വീകരിച്ചു. കൂടാതെ തളിപ്പറമ്പ് എയറോസിസ് കോളേജ്, തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ആംസ്റ്റക്ക് മൊറാഴ തുടങ്ങിയ കലാലയങ്ങളിലും സിനിമാ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. പയ്യന്നൂര്‍ സുമംഗലി തീയേറ്ററില്‍ നിന്നും ആരാധകര്‍ക്കൊപ്പം സിനിമയും കണ്ടാണ് സംഘം മടങ്ങിയത്.

 

 

LIVE NEWS - ONLINE

 • 1
  42 mins ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 2
  3 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 3
  6 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 4
  7 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 5
  7 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 6
  7 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  7 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  8 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 9
  9 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു