Saturday, January 19th, 2019

ആര്യ വിവാഹിതനാകുന്നു

നടി സയ്യേഷയാണു വധു.

Published On:Jan 10, 2019 | 7:58 am

തമിഴ് സിനിമാതാരം ആര്യ വിവാഹിതനാകുന്നു. നടി സയ്യേഷയാണു വധു. തമിഴ് മാധ്യമങ്ങളാണു ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ വൈകാതെ പ്രണയത്തില്‍ ആവുകയായിരുന്നുവെന്നും ഉടനെ തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനല്‍ എങ്ക വീട്ട് മാപ്പിളൈ എന്ന പേരില്‍ റിയാലിറ്റി ഷോ നടത്തിയിരുന്നു. ഇതാണു വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഷോയുടെ അവസാനം ആരേയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തില്‍ ആര്യയെത്തി. ആരേയും വിവാഹം കഴിക്കാതെ ആര്യ ഒഴിഞ്ഞ് മാറുമെന്നും പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണു ഈ ഷോയെന്നും തുടക്കത്തിലേ വിമര്‍ശനമുയര്‍ന്നിരുന്നു. മുപ്പത്തെട്ടുകാരനായ ആര്യയേക്കാള്‍ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക്. വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.
മോഹന്‍ലാല്‍സൂര്യ എന്നിവര്‍ ഒന്നിക്കുന്ന കാപ്പന്‍ എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    20 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു