Wednesday, December 12th, 2018

സ്റ്റാമ്പ് ശേഖരണത്തിലെ അര്‍വിന്ദ പെരുമ

      സ്റ്റാമ്പ് ശേഖരണത്തില്‍  റെക്കോര്‍ഡ് പെരുമയുമായി യുവാവ്  ലോക ശ്രദ്ധേയനാവുന്നു…ആലപ്പുഴ  ചേര്‍ത്തല ശാന്തി നിവാസില്‍ അര്‍വിന്ദ് കുമാര്‍ പൈ(29)യാണ് സ്റ്റാമ്പ് ശേഖരണത്തിലെ വ്യത്യസ്തതകൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ 2015 ല്‍ ഇടം നേടിയത്. 1948-ല്‍ പുറത്തിറങ്ങിയ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പുമുതല്‍ സമീപകാലത്ത് പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പ് അടക്കം 8000ത്തില്‍ പരം ഗാന്ധി സ്റ്റാമ്പുകളാണ് അര്‍വിന്ദിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യകൂടാതെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ … Continue reading "സ്റ്റാമ്പ് ശേഖരണത്തിലെ അര്‍വിന്ദ പെരുമ"

Published On:Feb 4, 2015 | 2:43 pm

Arvind Kumar Pai Full

 

 

 
സ്റ്റാമ്പ് ശേഖരണത്തില്‍  റെക്കോര്‍ഡ് പെരുമയുമായി യുവാവ്  ലോക ശ്രദ്ധേയനാവുന്നു…ആലപ്പുഴ  ചേര്‍ത്തല ശാന്തി നിവാസില്‍ അര്‍വിന്ദ് കുമാര്‍ പൈ(29)യാണ് സ്റ്റാമ്പ് ശേഖരണത്തിലെ വ്യത്യസ്തതകൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ 2015 ല്‍ ഇടം നേടിയത്. 1948-ല്‍ പുറത്തിറങ്ങിയ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പുമുതല്‍ സമീപകാലത്ത് പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പ് അടക്കം 8000ത്തില്‍ പരം ഗാന്ധി സ്റ്റാമ്പുകളാണ് അര്‍വിന്ദിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യകൂടാതെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. ഒരാളുടെ സ്റ്റാമ്പുകള്‍ കൂടുതല്‍ ശേഖരിച്ചതിനാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡിലും ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡിലും അര്‍വിന്ദ് ഇടം നേടിയത്. മാതാവായ രഞ്ജിത ഭായിയുടെ ജന്മദിനത്തിന് 322 സ്റ്റാമ്പുകള്‍ പതിപ്പിച്ച പിറന്നാള്‍ ആശംസാ കാര്‍ഡ് അയച്ചതിനാണ് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡില്‍ അര്‍വിന്ദ് അംഗമായത്. ചെറുപ്പം മുതല്‍ സ്റ്റാമ്പ് ശേഖരണത്തില്‍ തത്പരനായ അര്‍വിന്ദ് നിലിവില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    8 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും